24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സന്തോഷ് ട്രോഫി മത്സരത്തിന് ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം സൗജന്യമായി നല്‍കും: മന്ത്രി എം വി ഗോവിന്ദൻ ,
Kerala

സന്തോഷ് ട്രോഫി മത്സരത്തിന് ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം സൗജന്യമായി നല്‍കും: മന്ത്രി എം വി ഗോവിന്ദൻ ,

കേരള ഫുട്ബോള്‍ അസോസിയേഷന്‍ ആതിഥ്യമരുളുന്ന ഇത്തവണത്തെ സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് വിശാലകൊച്ചി വികസന അതോറിറ്റിയുടെ ജവഹര്‍ലാല്‍ നെഹ്രു ഇന്റര്‍നാഷണല്‍ ഇന്റോര്‍ സ്റ്റേഡിയം സൗജന്യമായി അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു.

2021 നവമ്പര്‍ 28ന് ആരംഭിക്കുന്ന സന്തോഷ് ട്രോഫി ദക്ഷിണമേഖല ഫുട്ബോള്‍ മത്സരത്തിനായി കേരള ഫുട്ബോള്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് വാടക ഒഴിവാക്കി നല്‍കാനുള്ള ഉത്തരവിറക്കിയതെന്ന് മന്ത്രി പറഞ്ഞു. അസോസിയേഷന്റെ അഭ്യര്‍ത്ഥന പ്രകാരം 14ഇന സൗകര്യങ്ങള്‍ നല്‍കുന്നതിന് വിശാല കൊച്ചി വികസന അതോറിറ്റി നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related posts

സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കു​ന്നു; 11 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

Aswathi Kottiyoor

മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്ന ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി

Aswathi Kottiyoor

രാജ്യത്ത് ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി നിയന്ത്രിച്ച് കേന്ദ്ര സർക്കാർ

Aswathi Kottiyoor
WordPress Image Lightbox