Uncategorized
ചോർന്നൊലിക്കുന്ന വീട്ടിൽ നിന്നും മേയർ സ്ഥാനത്തെത്തിയ 21കാരി, മുന്നിലെത്തുന്നവരുടെ വിശപ്പറിയാൻ സഹായിച്ചത് ആ ജീവിതം”; കുറിപ്പുമായി ആര്യ രാജേന്ദ്രൻ

കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലേക്ക് ഇടതുമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിലെ മേയറായ ആര്യ രാജേന്ദ്രൻ ഇത്തവണ മത്സരരംഗത്തില്ല. പിന്നാലെ വൈകാരിക ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ആര്യ രാജേന്ദ്രൻ. സുദീർഘമായ കുറിപ്പിൽ അഞ്ച് വർഷത്തോളം മേയർ സ്ഥാനത്തിരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനും, സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമുൾപ്പെടെ ആര്യ നന്ദി പറയുന്നുണ്ട്.
താനൊരു സാധാരണ കുടുംബത്തിലാണ് ജനിച്ചുവളർന്നതെന്നും, അതാണ് രാഷ്ട്രീയ ജീവിതത്തിന് ഊർജം പകർന്നതെന്നും ആര്യ പോസ്റ്റിൽ പറയുന്നു. കഴിഞ്ഞ അഞ്ച് വർഷങ്ങൾ ജീവിതത്തിൽ സുപ്രധാനമാണെന്നും ആര്യ കുറിച്ചു.




