Uncategorized
മലയോര മേഖലകളിൽ വോട്ടർമാരില്ല! പുൽപ്പള്ളി- മുള്ളൻകൊല്ലി പ്രദേശങ്ങളിൽ യുവ വോട്ടർമാരെല്ലാം വിദേശത്തെന്ന് റിപ്പോർട്ട്

വയനാട്: തദ്ദേശ തെരഞ്ഞെടുപ്പിനായി അടിത്തട്ടിൽ പ്രവർത്തകർ ഇറങ്ങിയതോടെ വെളിവായത്, മലയോര മേഖലയിലെ കുടിയിറക്കത്തിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ്. വയനാട്ടിലെ പുൽപ്പള്ളി- മുള്ളൻകൊല്ലി പ്രദേശങ്ങളിൽ യുവ വോട്ടർമാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. വിദേശത്ത് പോയവർ അവിടെ സ്ഥിരതാമസം ആക്കിയതോടെയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ആളുകൾ കുറയുന്നത്.
മലബാറിലെ കുടിയേറ്റ ചരിത്രത്തിൽ 1930കൾക്ക് ശേഷം മുള്ളൻകൊല്ലിയിലേക്കും പുൽപ്പള്ളിയിലേക്കുമാണ് ആണ് കർഷകർ ഏറ്റവും കൂടുതൽ കുടിയേറിയത്. കുടിയേറ്റ പാരമ്പര്യം ഉൾക്കൊള്ളുന്ന ഇവരുടെ പുതുതലമുറ എവിടെയാണെന്ന് ചോദിക്കുമ്പോൾ, ലഭിക്കുന്ന ഉത്തരം മുഴുവൻ വിദേശത്താണെന്നാണ്.




