Uncategorized
മാരകായുധങ്ങളുമായി എത്തി ഇരുപതോളം പേർ, വീട്ടില്‍ കയറി ആക്രമണം; കൊല്ലത്ത് മൂന്ന് പേര്‍ക്ക് വെട്ടേറ്റു

കൊല്ലം: കുണ്ടറ പെരുമ്പുഴയില്‍ മാരകായുധങ്ങളുമായി വീട്ടില്‍ കയറി ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു. കൊല്ലം-ഓട്ടോറിക്ഷയിലും ബൈക്കുകളിലുമായി എത്തിയ ഇരുപത് അംഗ ആക്രമി സംഘമാണ് യുവാക്കളെ വെട്ടിയത്. വടിവാളുമായി അക്രമിസംഘം മിനിട്ടുകളോളം നാട്ടുകാരെ ഭയപ്പെടുത്തി.
കുണ്ടറ പെരുമ്പുഴ സെറ്റില്‍മെന്റ് ഉന്നതിയിലെ മൂന്ന് യുവാക്കള്‍ക്കാണ് വെട്ടേറ്റത്. ആലുംമൂട് തൊടിയില്‍ വീട്ടില്‍ ജോണ്‍ (28), പെരുമ്പുഴ സെറ്റില്‍മെന്റ് കോളനിയില്‍ ഗോപകുമാര്‍ (36), അനു ഏലിയാസ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.നവംബര്‍ 9 ന് രാത്രി 9 മണിയോടുകൂടിയായിരുന്നു സംഭവം. അക്രമം നടത്തിയതിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി കൊണ്ട് പൊലീസ് അറിയിച്ചു.




