Uncategorized

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പത്തിലധികം മാനുകള്‍ ചത്ത നിലയില്‍; തെരുവുനായ ആക്രമണമെന്ന് സംശയം

തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പത്തിലധികം മാനുകളെ ചത്ത നിലയില്‍ കണ്ടെത്തി. തെരുവുനായ ആക്രമണത്തെ തുടര്‍ന്നാണ് മാനുകള്‍ ചത്തതെന്നാണ് പ്രാഥമിക നിഗമനം. 373 കോടി രൂപ ചെലവഴിച്ച് നിര്‍മാണ പൂര്‍ത്തിയാക്കിയ പാര്‍ക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം ആണ് മാനുകള്‍ ചത്തത്.സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായത് ഗുരുതരമായ വീഴ്ചയാണെന്ന് ഇതിനോടകം ആരോപണം ഉയര്‍ന്നിട്ടുണ്ട്. പാര്‍ക്കിനുള്ളില്‍ തെരുവുനായ കടന്നത് എങ്ങനെയാണെന്നത് അടക്കമുള്ള കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button