Uncategorized

ഡൽഹിയിലേക്ക് ഫരീദാബാദിൽ നിന്നും 800 പോലീസ് ഉദ്യോഗസ്ഥർ; ഉന്നതതലയോഗം വിളിച്ചുചേർത്ത് അമിത് ഷാ

ഡൽഹിയിൽ തിങ്കളാഴ്ച നടന്ന സ്ഫോടന പരമ്പര രാജ്യതലസ്ഥാനത്തെ മറ്റൊരു ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥർ 2,900 കിലോഗ്രാമിലധികം സ്ഫോടകവസ്തുക്കൾ കണ്ടെത്തുകയും, തീവ്രവാദ ശൃംഖലയുമായി ബന്ധമുള്ള ഡോക്ടർമാരെ അറസ്റ്റ് ചെയ്യുകയും ചെയ്തതിന് തൊട്ടുപിന്നാലെ, ന്യൂഡൽഹിയുടെ ഹൃദയഭാഗത്ത് മാരകമായ സ്ഫോടനം ഉണ്ടാവുകയായിരുന്നു. ചെങ്കോട്ട മെട്രോ സ്റ്റേഷന് പുറത്തായി ഒരു ഹ്യുണ്ടായ് i20 കാർ പൊട്ടിത്തെറിച്ച് എട്ട് പേർ കൊല്ലപ്പെടുകയും, ഒരു ഡസൻ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വാഹനത്തിന്റെ ചരിത്രം പരിശോധിച്ച പോലീസ്, ഗുരുഗ്രാമിൽ നിന്ന് ഫരീദാബാദിലേക്കും, ജമ്മു കശ്മീരിലെ പുൽവാമയിലുള്ള ഒരാൾക്കും ഉടമസ്ഥാവകാശം കൈമാറിയതായി വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് ആസൂത്രിതമായ ഭീകരാക്രമണത്തെക്കുറിച്ച് ആഴത്തിലുള്ള ആശങ്ക ഉയർത്തുന്നു. സ്ഫോടനം നടന്നപ്പോൾ ടോൾ സ്റ്റേഷനിൽ നിന്ന് പുറത്തുകടന്ന് ചുവന്ന സിഗ്നലിൽ എത്തുമ്പോൾ ഒരാൾ മാത്രമേ കാർ ഓടിച്ചിരുന്നുള്ളൂവെന്ന് സിഎൻഎൻ-ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. ഇത് ഫിദായീൻ ആക്രമണമാണെന്ന സംശയം ഉയർത്തുന്നു.
പാർക്കിംഗിൽ മൂന്ന് മണിക്കൂറിലധികം കാർ അനങ്ങിയില്ലെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു. ഒന്നിലധികം സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ബന്ധങ്ങൾ, സംശയിക്കപ്പെടുന്ന ഒന്നിലേറെപ്പേർ, തലസ്ഥാനം ലക്ഷ്യമാക്കി തിരിഞ്ഞ ഒരു ഭീകര ശൃംഖല എന്നിവയെക്കുറിച്ച് അധികൃതർ ഇപ്പോൾ അന്വേഷിക്കുന്നുണ്ട്.ഡൽഹിയിലേത് ചാവേർ ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച അമോണിയം നൈട്രേറ്റ് ഇതിൻ്റെ സൂചനയാണെന്നും പൊലീസ് പറയുന്നു. എന്നാൽ ഇതിൽ കൂടുതൽ വ്യക്ത വരേണ്ടതുണ്ട്. ഫരീദാബാദിൽ സ്ഫോടന വസ്തുക്കൾ കണ്ടെത്തിയ സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഉമർ മുഹമ്മദാണ് ചെങ്കോട്ട സ്ഫോടത്തിൻ്റെ മുഖ്യ സൂത്രധാരൻ എന്നാണ് പൊലീസ് പറയുന്നത്. സ്ഫോടനം നടന്ന കാറിൽ ഉണ്ടായിരുന്നത് ഇയാളാണെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. സ്ഫോടനത്തിൽ ഇയാൾ കൊല്ലപ്പെട്ടതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാൻ കാറിൽ നിന്ന് ലഭിച്ച മൃതദേഹ അവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കണം. ഇതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് പറയുന്നു.

ഉമർ മുഹമ്മദിൻ്റെ അമ്മയേയും സഹോദരങ്ങളേയും അടക്കം ആറ് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ജമ്മു കശ്മീരിലെ വസതിയിൽ നിന്നാണ് അമ്മയേയും സഹോദരങ്ങളേയും പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഉമറിൻ്റെ സഹോദങ്ങളായ ആഷിഖ് അഹമ്മദ്, സഹൂർ അഹമ്മദ്, മാതാവ് ഷമീമ ബാനോ, പ്ലംബറായി ജോലി നോക്കുന്ന ആമിർ റാഷിദ് മിർ, സർക്കാർ ഉദ്യോഗസ്ഥനായ ഉമർ റാഷിദ് മിർ, ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാരനായ താരിഖ് മാലിക് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഈ മൂന്ന് പേര്‍ക്ക് ഉമറുമായുള്ള ബന്ധം വ്യക്തമല്ല.

ഇന്നലെ വൈകിട്ട് 6.52നായിരുന്നു ചെങ്കോട്ടയ്ക്ക് സമീപം കാറില്‍ സ്‌ഫോടനം നടന്നത്. തൊട്ടുപിന്നാലെ മറ്റൊരു സ്‌ഫോടനം കൂടി നടന്നു. 6.55 ഫയര്‍ അലാം ഓണ്‍ ആകുകയും ഏഴ് മണിയോടെ പൊലീസ് സ്ഥലത്ത് എത്തുകയും ചെയ്തു. പിന്നാലെ ഏഴ് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി. 7.10 ഓടെ ഫോറന്‍സിക് സംഘം സ്ഥലത്തെത്തി. 7.15 ഓടെ ആദ്യ മരണം സ്ഥിരീകരിച്ചു. ഏഴരയോടെ തീ നിയന്ത്രണവിധേയമാക്കി. ഇന്നലെ എട്ട് പേരുടെ മരണമായിരുന്നു സ്ഥിരീകരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരാള്‍ കൂടി മരിച്ചു. മുപ്പതോളം പേര്‍ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് യുഎപിഎ ചുമത്തി കേസ് എടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button