Uncategorized

അഗ്രഷൻ കിങ്… ചേസ് മാസ്റ്റർ… വിരാട്, എ ലിവിങ് ലെജൻഡ്!

ഡൽഹി: ക്രിക്കറ്റ് ലെജൻഡ് വിരാട് കോഹ്‌ലിയുടെ 37ാം ജന്മദിനമാണ് ഇന്ന്. 82 അന്താരാഷ്ട്ര സെഞ്ച്വറികൾ… 27,000 അന്താരാഷ്ട്ര റൺസ്… ക്രിക്കറ്റ് കരിയറിൻ്റെ അവസാന കാലത്താണെങ്കിലും കോഹ്‌ലി അന്നും ഇന്നും ആരാധകർക്കെല്ലാം പ്രിയപ്പെട്ട ‘കിങ് കോഹ്ലി’ തന്നെയാണ്. 1988ൽ നവംബർ 11നായിരുന്നു വിരാട് എന്ന പോരാളിയുടെ ജനനം. തിരക്കേറിയ ഡൽഹിയുടെ തെരുവുകളിൽ ക്രിക്കറ്റ് കളിച്ചുനടന്ന കൊച്ചു പയ്യൻ പിന്നീട് ലോക ക്രിക്കറ്റിൻ്റെ കിങ് കോഹ്‌ലിയായത് ചരിത്രം.

ഏതാനും രാജ്യങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ക്രിക്കറ്റിന് ആഗോള തലത്തിൽ സ്വീകാര്യത നേടി നൽകിയത് വിരാട് കോഹ്‌ലിയാണ്, അദ്ദേഹത്തിൻ്റെ ക്ലാസിക് ബാറ്റിങ് ശൈലിയും ഗ്രൗണ്ടിലെ ദൃഢനിശ്ചയങ്ങളുമാണെന്ന് ക്രിക്കറ്റ് ആസ്വദിക്കുന്നവർ തിരിച്ചറിയും.

വിരാട് കോഹ്‌ലിയുടെ ജീവചരിത്രം ഓരോ ഇന്ത്യക്കാർക്കും മനപാഠമായിരിക്കും. അയാളുടെ ഓരോ ഇൻസ്റ്റഗ്രാം പോസ്റ്റുകളും ലൈക്കുകൾ വാരിക്കൂട്ടുന്നത് അയാളുടെ ആരാധക ബാഹുല്യം വെളിവാക്കുന്നതാണ്. എന്നാൽ, കോഹ്‌ലി മറ്റു ഇതിഹാസങ്ങളിൽ നിന്ന് മാറ്റി നിർത്തുന്നതിന് കാരണം പലതാണ്. ഇന്ത്യൻ ക്രിക്കറ്റിൻ്റെ സൈക്കോളജി തിരുത്തിയെഴുതിയ നായകനും ലീഡറുമായിരുന്നു കോഹ്‌ലിയെന്ന് നമുക്ക് മനസിലാക്കാം. സൗരവ് ഗാംഗുലി കൊളുത്തി വച്ച അഗ്രസീവ് ക്യാപ്റ്റൻസി നയം, ആളിക്കത്തിച്ചത് വിരാട് കോഹ്‌ലി നായകനായ ശേഷമായിരുന്നു. കണ്ണിന് കണ്ണ്… പല്ലിന് പല്ല് നയത്തിലേക്ക് ഇന്ത്യൻ താരങ്ങൾ മാറിയത് അതിന് ശേഷമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button