Uncategorized
സത്യസന്ധമായും സുതാര്യമായും ഭക്തി നിര്‍ഭരമായും ദേവസ്വം ബോര്‍ഡിനെ മുന്നോട്ട് കൊണ്ടുപോകാനായി: പി എസ് പ്രശാന്ത്

തിരുവനന്തപുരം: സത്യസന്ധമായും സുതാര്യമായും ഭക്തി നിര്‍ഭരമായും തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിനെ മുന്നോട്ട് കൊണ്ടുപോകാനായെന്ന് പി എസ് പ്രശാന്ത്. കാലവധി നീട്ടും എന്ന് പറഞ്ഞത് മാധ്യമങ്ങളാണ്. സര്‍ക്കാര്‍ അങ്ങനെ ആലോചിച്ചിരുന്നില്ല. ഹൈക്കോടതിയുടെ പരാമര്‍ശത്തില്‍ ബോര്‍ഡ് പ്രതിസ്ഥാനത്ത് എന്നത് മാധ്യമ പ്രചാരണമാണെന്നും തന്റെ മനസാക്ഷിയില് താന്‍ പ്രതിസ്ഥാനത്ത് അല്ലെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
കെ ജയകുമാറിന് നല്ല രീതിയില്‍ ബോര്‍ഡിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കെ രാജുവിനെ ദേവസ്വം ബോര്‍ഡ് അംഗമാക്കിയും ഉത്തരവിറക്കിയിരുന്നു. ഉത്തരവ് വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.




