24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മൂ​​​ന്നു ദി​​​വ​​​സം ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​; ജാഗ്രതയിൽ കേരളം
Kerala

മൂ​​​ന്നു ദി​​​വ​​​സം ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​; ജാഗ്രതയിൽ കേരളം

അ​ടു​ത്ത മൂ​ന്നു ദി​വ​സം ശ​ക്ത​മാ​യ മ​ഴ​ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്ന കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്നു സം​സ്ഥാ​ന​ത്തു ക​ടു​ത്ത ജാ​ഗ്ര​താ നി​ർ​ദേ​ശം. മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് ആ​ളു​ക​ളെ ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ്റി​പ്പാ​ർ​പ്പി​ക്ക​ണ​മെ​ന്നു തീ​വ്ര​മ​ഴ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​ദേ​ശി​ച്ചു.

മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ൻ പോ​ലീ​സും ഫ​യ​ർ ഫോ​ഴ്സും സ​ജ്ജ​മാ​ണ്. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​ണ് നി​ല​വി​ൽ റെ​ഡ് അ​ല​ർ​ട്ട്. ക​ക്കി, ഇ​ടു​ക്കി ഡാ​മു​ക​ൾ തു​റ​ന്നു​വി​ട്ടു.

വൈ​ദ്യു​തി, ജ​ല വ​കു​പ്പു​ക​ളു​ടെ വി​വി​ധ ഡാ​മു​ക​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന​യു​ടെ മൂ​ന്നു ടീ​മു​ക​ൾ നി​ല​വി​ൽ സം​സ്ഥാ​ന​ത്തു​ണ്ട്. നാ​ലു ടീ​മു​ക​ൾ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യോ​ടെ എ​ത്തും. ഡി​ഫ​ൻ​സ് സെ​ക്യൂ​രി​റ്റി കോ​റി​ന്‍റെ ര​ണ്ടു ടീ​മു​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ ക​ണ്ണൂ​ർ, വ​യ​നാ​ട് ജി​ല്ല​ക​ളി​ലേ​ക്കു ത​യാ​റാ​ണ്.

Related posts

ബസുകാര്‍ തീരുമാനിച്ചു, വിദ്യാര്‍ഥികള്‍ക്ക് ചാര്‍ജ് 5 രൂപ; ചോദ്യം ചെയ്താല്‍ തെറിവിളിയും ഭീഷണിയും

Aswathi Kottiyoor

ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് കുറഞ്ഞു; ക്യാമ്പുകളിലുള്ളവര്‍ വീടുകളിലേക്ക്

Aswathi Kottiyoor

ലോക നേതാക്കളുടെയും വ്യവസായ പ്രമുഖരുടെയും അനധികൃത സ്വത്ത് വിവരം പുറത്ത്; സച്ചിനടക്കം 300 ഇന്ത്യക്കാർ.

Aswathi Kottiyoor
WordPress Image Lightbox