25.9 C
Iritty, IN
July 7, 2024
  • Home
  • Kelakam
  • പി എസ് സി നടത്തുന്ന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി നവം : 14 ന് മോഡൽ പരീക്ഷ നടത്തുന്നു
Kelakam

പി എസ് സി നടത്തുന്ന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി നവം : 14 ന് മോഡൽ പരീക്ഷ നടത്തുന്നു

കേളകം പഞ്ചായത്ത് നോളജ് സെന്റർ , ഇ.എം.എസ് സ്മാരക വായനശാല & ഗ്രന്ഥാലയം കേളകം എന്നിവയുടെ ആഭിമുഖ്യത്തിൽ എൽ.ഡി.ക്ലാർക്ക് തസ്തികയിലേക്ക് പി എസ് സി നടത്തുന്ന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി 2021 നവം : 14 ന് മോഡൽ പരീക്ഷ നടത്തുന്നു. ഈ തസ്തികയ്ക്കായി അപേക്ഷ നൽകിയ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 11 ന് വൈകുന്നേരത്തിനകം താഴെ തന്നിരിക്കുന്ന നമ്പറിൽ പേരും വിലാസവും ഫോൺ നമ്പറും വാട്സ് ആപ് സന്ദേശമായി നൽകുക . നവം : 14 ന് രാവിലെ 10 മണിക്ക് കേളകം സെ.തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചാണ് മോഡൽ പരീക്ഷ. ഇതോടനുബന്ധിച്ച് ഉദ്യോഗാർത്ഥികൾക്കാവശ്യമായ നിർദേശങ്ങൾ ഈ രംഗത്തെ വിദഗ്ധർ നൽകുന്നതായിരിക്കും . കൃത്യസമയത്ത് തന്നെ എത്തിച്ചേരുക . രജിസ്ട്രേഷന് ബന്ധപെടുക : 9447936489

Related posts

ചെട്ട്യാംപറമ്പ് ഗവ:യുപിസ്കൂളിൽ ലാബ് അറ്റ് ഹോം ശില്ലശാല നടത്തി……….

Aswathi Kottiyoor

കുരങ്ങ് ശല്യവും രൂക്ഷം.കൊട്ടിയൂര്‍ പാലുകാച്ചിയില്‍ നെല്ലിയാനിക്കല്‍ എന്‍.ടി ജോസഫിന്റെ കൃഷിയിടത്തിലെ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചു.നടപടിയെടുക്കേണ്ട വനംവകുപ്പ് ജീവനക്കാര്‍ക്ക് നിസംഗതയെന്ന് ആക്ഷേപം.

Aswathi Kottiyoor

പാലക്കാട് – കല്ലടിക്കോട് വാഹന അപകടത്തിൽ അടക്കാത്തോട് സ്വദേശി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox