Uncategorized

വെഞ്ഞാറമൂടിൽ പതിനാറുകാരനെ കാണാതായി

തിരുവനന്തപുരം വെഞ്ഞാറമൂടിൽ നിന്നും പതിനാറുകാരനെ കാണാതായി. കൊല്ലം അയത്തിൽ സ്വദേശി മുഹമ്മദ് സഹദിനെയാണ് കാണാതായത്. ഈ മാസം രണ്ടാം തീയതി വൈകിട്ടോടെയാണ് വെഞ്ഞാറമൂടിൽ നിന്നും സഹദിനെ കാണാതായത്സഹദ് മദ്രസ പഠനത്തിനായി വെഞ്ഞാറമൂടിൽ എത്തിയതാണ്. ഈ മാസം രണ്ടിന് സഹപാഠിയുമായുള്ള തർക്കത്തെ തുടർന്ന് മദ്രസ അധ്യാപകൻ മുഹമ്മദ് സഹദിനെ തല്ലി എന്നാണ് കുടുംബം പറയുന്നത്. ഇതിൽ മനംനൊന്ത് ഇറങ്ങിപ്പോയെന്നാണ് കുടുംബത്തിന്റെ പരാതി.

മുഹമ്മദ് സഹദിനായി പൊലീസും ബന്ധുക്കളും തിരച്ചിൽ തുടരുകയാണ്. സാമൂഹിക മാധ്യമങ്ങൾ വഴി ഫോട്ടോ പ്രചരിപ്പിച്ചും അന്വേഷണം നടക്കുകയാണ്. വിദ്യാർഥി പോകാൻ സാധ്യതയുള്ള ഇടങ്ങളിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുഹമ്മദ് സഹദിനെ തിരിച്ചറിയുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 1800 425 2025 എന്ന നമ്പറിലോ ബന്ധപ്പെടണമെന്നാണ് അറിയിപ്പ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button