Uncategorized
നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അറസ്റ്റ്; മലയാളി വൈദികന്റെ ജാമ്യാപേക്ഷ മധ്യപ്രദേശ് കോടതിയിൽ

ദില്ലി: മധ്യപ്രദേശിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി വൈദികന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. മധ്യപ്രദേശിലെ രത്ലം ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞ മാസം 25 നാണ് തിരുവനന്തപുരം സ്വദേശി ഗോഡ്വിനെ അറസ്റ്റ് ചെയ്തത്. കേസ് ഡയറി കോടതിയിൽ ഹാജരാക്കാതെ പൊലീസ് മനപൂർവം കേസ് വൈകിപ്പിക്കുന്നുവെന്ന് സിഎസ്ഐ സഭാ വൈദികർ ആരോപിച്ചു. 25 വർഷമായി ഉത്തരേന്ത്യയിലും 12 വർഷമായി ജാബുവയിലെ മോഹൻപുരയിലും പ്രവർത്തിക്കുന്നയാളാണ് വൈദികൻ ഗോഡ്വിൻ എന്നും സഹപ്രവർത്തകർ പറയുന്നു. നിയമസഹായം നൽകാൻ സിഎസ്ഐ സഭാംഗങ്ങൾ മധ്യപ്രദേശിലെത്തി.




