കണ്ണൂർ ജില്ലയിലെ ഗ്രാമീണ മേഖലയിലെ ശുചിത്വ മാലിന്യ സംസ്കരണ സംവിധാനങ്ങൾ വിലയിരുത്താൻ പൊതുജനങ്ങൾക്ക് അവസരം ലഭ്യമാക്കുന്നതാണ് ഈ സർവ്വെ. ഈ ഉദ്യമത്തിൽ പൊതുജനങ്ങളുടെ പങ്കാളിത്തം പരമാവധി വർദ്ധിപ്പിച്ച് കണ്ണൂർ ജില്ലയ്ക്ക് രാജ്യത്ത് ഒന്നാം സ്ഥാനം നേടിയെടുക്കാൻ ഓൺലൈൻ സർവ്വേയിൽ പരമാവധി പേർ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ജില്ലയിലെ എൻ. എസ്. എസ്, എൻ.സി.സി, എസ്.പി.സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, നെഹ്റു യുവകേന്ദ്ര, യുവജന ക്ഷേമ ബോർഡ്, കുടുംബശ്രീ അംഗങ്ങൾ, ദേശീയ സമ്പാദ്യ പദ്ധതി ഏജൻ്റുമാർ, സർക്കാർ, സ്വകാര്യ സ്ഥാപന ജീവനക്കാർ, മത, രാഷ്ട്രീയ സാമൂഹിക സന്നദ്ധ സംഘടനകൾ, വിദ്യാർത്ഥി – യുവജന – വനിതാ സംഘടനകൾ, വ്യാപാരി – വ്യവസായികൾ, മോട്ടോർ വാഹന ജീവനക്കാർ, പ്രവാസികൾ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലയിൽ ഉള്ളവരും ഈ സർവ്വേയിൽ പങ്കെടുത്തു സിറ്റിസൺ ഫീഡ്ബാക്ക് രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
ചുവടെ ചേർക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സിറ്റിസൺ ഫീഡ്ബാക്ക് രേഖപ്പെടുത്താവുന്നതാണ്.https://ssg2021.in/Citizenfeedback*