കണ്ണൂർ: ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലാ പദ്ധതിയുടെ ഭാഗമായുള്ള വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം ചിറക്കല്‍ രാജാസ് ഹയര്‍സെക്കൻഡറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിര്‍വഹിച്ചു.
സ്കൂള്‍, കോളജ്, കാവുകള്‍, വ്യക്തികള്‍ എന്നിങ്ങനെ തെരഞ്ഞെടുത്ത 30 ഗുണഭോക്താക്കള്‍ക്ക് 501 തൈകള്‍ വീതമാണ് വിതരണം ചെയ്തത്.
നെല്ലി, സീതപ്പഴം, വീട്ടി, പേര, വേങ്ങ, നീര്‍മരുത്, പ്ലാവ്, മാവ്, ആര്യവേപ്പ്, തേക്ക്, ഉരുപ്പ്, ഞാവല്‍ എന്നിങ്ങനെ 19 ഇനം വൃക്ഷത്തൈകളാണ് നല്‍കിയത്. ആദ്യഘട്ടത്തില്‍ 30 ചെറുവനങ്ങള്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും.
കാസര്‍ഗോഡ് സോഷ്യല്‍ ഫോറസ്ട്രിയില്‍ നിന്നാണ് വൃക്ഷത്തൈകള്‍ എത്തിച്ചത്. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ യു.പി. ശോഭ അധ്യക്ഷയായിരുന്നു.സ്ഥിരം സമിതി അംഗങ്ങളായ വി.കെ. സുരേഷ്ബാബു, ടി.സരള, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.അനില്‍കുമാര്‍, അംഗം കെ.ലത, എം.പി. അനൂപ്, വി. ചന്ദ്രന്, എ.വി. അജയകുമാര്‍, പ്രശാന്ത്, എ.എസ്. പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.