Uncategorized
RSS പരിപാടികൾ നിരോധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് വിലക്കി കർണാടക ഹൈക്കോടതി

കർണാടക സർക്കാരിന് തിരിച്ചടിയായി, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർഎസ്‌എസ് – RSS) പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഉത്തരവിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ.
ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാന സർക്കാരിനും ആഭ്യന്തര വകുപ്പിനും ഹുബ്ബള്ളി പോലീസ് കമ്മീഷണർക്കും നോട്ടീസയച്ചു.
മുൻകൂർ അനുമതിയില്ലാതെ പത്തിൽ കൂടുതൽ ആളുകൾ ഒത്തുകൂടുന്നത് ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ച 2025 ഒക്ടോബർ 18 ലെ സംസ്ഥാന സർക്കാരിന്റെ ഉത്തരവിനെ ആർഎസ്‌എസ് ചോദ്യം ചെയ്തിരുന്നു. പോലീസ് ആക്ടിന് കീഴിലുള്ള വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി റോഡുകൾ, പാർക്കുകൾ, കളിസ്ഥലങ്ങൾ, തടാകങ്ങൾ എന്നിവ അത്തരം ഒത്തുചേരലുകൾക്കായി ഉപയോഗിക്കുന്നതിനും ഉത്തരവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.




