Uncategorized

കോട്ടയം കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് അപകടം ; മണത്തണ സ്വദേശിനിക്ക് ദാരുണാന്ത്യം

കോട്ടയം കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. മണത്തണ കരിയാടൻ ഹൗസിൽ സിന്ധു പ്രബീഷ് (45)ആണ്‌ മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റു. കണ്ണൂരില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് അപകടത്തില്‍ പെട്ടത്. തിരുവനന്തപുരത്ത് നിന്ന് മടങ്ങുകയായിരുന്നു.ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം. കുറവിലങ്ങാട് ഇറക്കത്തില്‍ നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. വാഹനത്തില്‍ 50 ഓളം ആളുകളുണ്ടായിരുന്നു. 19 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

അപകടത്തില്‍ ഗുരുതര പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ മോനിപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button