Uncategorized

കേരള സർവ്വകലാശാല: നവംബർ ഒന്നിന് സിൻഡിക്കേറ്റ് യോഗം വിളിച്ച് വിസി

കേരള സർവ്വകലാശാലയിൽ നവംബർ ഒന്നിന് സിൻഡിക്കേറ്റ് യോഗം വിളിച്ച് വിസി ഡോ. മോഹനൻ കുന്നുമ്മൽ. രജിസ്ട്രാർ കെഎസ് അനിൽകുമാറിന്‍റെ സസ്പെൻഷനാണ് പ്രധാന അജണ്ട. യോഗം ചേരാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ ജൂലൈ 2 ന് കേരള സർവകലാശാല സെനറ്റ് ഹാളിലെ കാവി കൊടിയേന്തിയ ഭാരതാംബ വിവാദത്തെ തുടർന്നാണ് രജിസ്ട്രാറായിരുന്ന കെ എസ് അനിൽ കുമാറിനെ വി സി സസ്പെൻഡ് ചെയ്തത്.

വിഷയത്തിൽ അനിൽകുമാർ കോടതിയെ സമീപിക്കുകയും സിൻഡിക്കേറ്റ് സസ്‌പെൻഷൻ റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാൽ, വി സി സിൻഡിക്കേറ്റ് തീരുമാനം അംഗീകരിക്കാതെ പ്രതികാര നടപടികൾ തുടർന്നു. രജിസ്ട്രാറിന്‍റെ വാഹനമുൾപ്പടെ പിടിച്ചു വയ്ക്കാൻ വിസി നിർദേശം നൽകിയത് വൻ വിവാദം സൃഷ്ടിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button