Uncategorized

ക്രൂരമായി അക്രമിച്ചു, വസ്ത്രം വലിച്ചു കീറി, വയറ്റിൽ ലാത്തികൊണ്ട് കുത്തി’; പൊലീസിനെതിരെ ആശമാര്‍

തിരുവനന്തപുരം: പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ആശ പ്രവര്‍ത്തകര്‍. ക്രൂരമായി ആക്രമിച്ചതിന് ശേഷമാണെന്ന് പൊലീസ് വാഹനത്തിൽ കയറ്റിയതെന്ന് ആശ പ്രവര്‍ത്തകര്‍ ആരോപിച്ചു. സമര നേതാവ് എസ് മിനിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറിയെന്നും വയറ്റിൽ ലാത്തി കൊണ്ട് കുത്തിയെന്നും ആശാ പ്രവര്‍ത്തക പറഞ്ഞു.

കേരളത്തില്‍ എത്തിയ രാഷ്ട്രപതി ഈ ജനാധിപത്യവിരുദ്ധതകള്‍ കാണണമെന്നും ആശാ പ്രവര്‍ത്തകര്‍ പറഞ്ഞു. ക്ലിഫ് ഹൗസ് സമരം തത്കാലം അവസാനിപ്പിച്ചതായി സമര നേതാവ് വി കെ സദാനന്ദൻ വ്യക്തമാക്കി. മുഖ്യമന്ത്രിയെ നേരിൽ കാണുമെന്നും തൊട്ടടുത്ത ദിവസം തന്നെ സമയം അനുവദിക്കാമെന്ന് അറിയിക്കുന്നുവെന്നും സദാനന്ദൻ പറഞ്ഞു. അറസ്റ്റ് ചെയ്ത 19 സമരസമിതി നേതാക്കളെ വിട്ടയക്കുമെന്ന് ഉറപ്പ് കിട്ടിയതായും സദാനന്ദൻ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button