കണ്ണൂർ: പയ്യാമ്പലം ബീച്ച് സൗന്ദര്യവത്കരണത്തിന്റെ രണ്ടാം ഘട്ട പ്രവൃത്തി ഉടന്‍ ആരംഭിക്കും. നിലവിലുള്ള വാക്ക് വേ അഴീക്കല്‍ ഭാഗത്തേക്ക് ഒരു കിലോ മീറ്റർ ദീര്‍ഘിപ്പിച്ച് സൗന്ദര്യവത്കരിക്കുന്നതാണ് രണ്ടാംഘട്ട നവീകരണത്തിലുള്ളത്. ഇതിനായി 4.33 കോടി രൂപയുടെ പ്രവൃത്തിക്ക് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്കി. പയ്യാമ്പലം ബീച്ച് നവീകരിക്കുന്നതിനായി കെ.വി. സുമേഷ് എംഎല്‍എ ടൂറിസം മന്ത്രിക്കും ഡയറക്ടര്ക്കുംനിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് എംഎല്‍എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിക്കുകയും വിശദമായ പദ്ധതി രേഖ(ഡിപിആര്‍) തയാറാക്കുകയും ചെയ്തു. ഇതിന്റെ ഫലമായാണ് 4.33 കോടി രൂപ അനുവദിച്ചത്. വാക്ക് വേ നിര്‍മാണം- 29206439 രൂപ , സോളാര്‍ തെരുവ് വിളക്ക് സ്ഥാപിക്കല്‍- 3662079 രൂപ, ഇരിപ്പിടം നിര്‍മാണം- 941050 രൂപ, കൂടാരം- 1348310 രൂപ, ഭക്ഷണ ശാല-1264189 രൂപ, മറ്റിനങ്ങള്‍- 6972737 രൂപ എന്നിങ്ങനെയാണ് തുക വകയിരുത്തിയത്. 18 മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.