Uncategorized

രാജ്യ തലസ്ഥാനത്തെ കാവിവത്കരിക്കാൻ നീക്കം: ദില്ലിയുടെ പേരുമാറ്റി ‘ഇന്ദ്രപ്രസ്ഥ’ എന്നാക്കണമെന്ന് വി എച്ച് പി

രാജ്യ തലസ്ഥാനത്തെ കാവിവത്ക്കരിക്കാനൊരുങ്ങി വിശ്വ ഹിന്ദു പരിഷത്ത്. ദില്ലിയുടെ പേരുമാറ്റി ‘ഇന്ദ്രപ്രസ്ഥ’ എന്നാക്കണമെന്നാണ് ആവശ്യം. ഇന്ദിരാഗാന്ധി വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ഷാജഹാനാബാദ് വികസന ബോർഡ് എന്നിവയുടെയും പേരുകൾ മാറ്റണമെന്ന് വി എച്ച് പി ആവശ്യപ്പെട്ടു.

പേരുമാറ്റം രാജ്യത്തിൻ്റെ അവബോധത്തെ പ്രതിഫലിപ്പിക്കുമെന്ന് വി എച്ച് പി നേതാവ് പറഞ്ഞു. വിഎച്ച്പി ഡൽഹി സെക്രട്ടറി സുരേന്ദ്ര കുമാർ ഗുപ്ത നൽകിയ കത്തിലാണ് പേരു മാറ്റണമെന്ന പരാമര്‍ശമുള്ളത്. പൈതൃകയാത്രയിൽ കോട്ടകൾ, ക്ഷേത്രങ്ങൾ, ഹിന്ദു രാജാക്കന്മാരുടെ സ്മാരകങ്ങൾ, എന്നിവ ഉൾപ്പെടുത്തണമെന്നും ആവശ്യമുണ്ട്. ദില്ലി സാംസ്കാരിക മന്ത്രി കപിൽ മിശ്രക്ക് അയച്ച കത്തിലാണ് ആവശ്യം ഉന്നയിച്ചത്.

ദില്ലി എന്നു പറയുമ്പോൾ വെറും 2000 വർഷത്തെ ചരിത്രം മാത്രമേ അടയാളപ്പെടുത്തുന്നുള്ളൂ. എന്നാൽ ഇന്ദ്രപ്രസ്ഥ എന്നു പറയുമ്പോൾ 5000 വർഷങ്ങൾക്കപ്പുറമുള്ള ചരിത്രവും പാരമ്പര്യവും തെളിയുമെന്ന് സുരേന്ദ്ര കുമാർ ഗുപ്ത പറയുന്നു. പണ്ഡിതൻമാരുടെയും ചരിത്രകാരന്മാരുടെയും നിർദേശങ്ങൾ കണക്കിലെടുത്താണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഗുപ്ത കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button