‘ലീഗിന്‍റെ പിന്തുണയുണ്ടായിരുന്നെങ്കിൽ വിദ്യാര്‍ഥിനിക്ക് സ്കൂൾ ഉപേക്ഷിക്കേണ്ടി വരില്ലായിരുന്നു, ഷാജിമാർ മനസിലാക്കിയാൽ നന്ന്’; ഡോ.പി.സരിൻ

ശിരോവസ്ത്ര വിലക്കിൽ മുസ്‍ലിം ലീഗിനും കോൺഗ്രസിനുമെതിരെ വിമര്‍ശനവുമായി സിപിഐഎം നേതാവ് ഡോ.പി.സരിൻ. മുസ്‍ലിം ലീഗ് എന്നൊരു പാർട്ടി കേരളത്തിനോ മുസ്ലിം സമുദായത്തിനോ ഒരു ഗുണത്തിനും പെടില്ല എന്ന് ഹിജാബ് വിഷയത്തിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ടെന്ന് സരിൻ ഫേസ്ബുക്കിൽ കുറിച്ചു. വിദ്യാർഥിനിക്കും കുടുംബത്തിനും ലീഗ് എന്ന സമുദായ പാർട്ടിയിൽ നിന്നും രാഷ്ട്രീയ പിന്തുണ ലഭിച്ചിരുന്നെങ്കിൽ പഠിച്ചിരുന്ന സ്കൂൾ ഉപേക്ഷിക്കേണ്ടി വരില്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഏതായാലും ഹിജാബ് വിവാദത്തിൽ ഉറക്കത്തിലായിരുന്ന മുസ്‍ലിം ലീഗ് എന്ന സമുദായ പാർട്ടിയുടെ നേതാക്കൾ ഓരോന്നായി ഇപ്പോൾ രംഗത്ത് വരുന്നത് അഭിനന്ദനാർഹമാണ്. ഇനിയും ഉറക്കം നടിക്കുന്ന യൂത്ത് ലീഗും എംഎസ്എഫും ഉടൻ രംഗത്ത് വരുമെന്നും കരുതാം. നാല് വോട്ടിനു വേണ്ടി എവിടേയും കമിഴ്ന്ന് വീഴാൻ മാത്രം ശീലിച്ചവർക്ക് നടുനിവർത്തി നിന്ന് അനീതിക്കെതിരേ പോരാടാൻ ഇനിയും കഴിയുന്നില്ലെങ്കിൽ പിന്നെയാ സമുദായ സ്നേഹത്തിൻ്റെ ക്ലാസും കൊണ്ട് ഇടതുപക്ഷത്തിനെ പഠിപ്പിക്കാൻ വരരുതെന്നും സരിൻ വിമർശിച്ചു.




