ബ്രേക്കിട്ട് സ്വർണവില; അറിയാം ഇന്നത്തെ വിലനിലവാരം

സംസ്ഥാനത്തെ സ്വർണ വില ഇന്ന് ചെറുതായൊന്ന് ബ്രേക്ക് ഇട്ടിരിക്കുകയാണ്. ഇന്നലത്തെ സ്വർണവില ഇന്ന് രാവിലെയും മാറ്റമില്ലാതെ തുടരുകയാണ്.
ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി പവന് ഏകദേശം 800 രൂപയോളം വർധിച്ച് 94,920 രൂപയായിരുന്നു. ഇന്ന് രാവിലെയും ഈ തുകയിൽ തന്നെ തുടരുകയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന വില നിലവാരമാണിത്. ഓരോ ദിവസവും സ്വർണവിലയിൽ രണ്ടും മൂന്നും തവണയാണ് മാറ്റമുണ്ടായി കൊണ്ടിരിക്കുന്നത്. റെക്കോർഡ് കുതിപ്പാണ് സ്വർണത്തിന് കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി ഉണ്ടായി കൊണ്ടിരിക്കുന്നത്.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്. വിവാഹ പാര്‍ട്ടിക്കാരെയും പിറന്നാള്‍പോലെയുള്ള ആഘോഷങ്ങള്‍ നടത്തുന്നവരെയുമാണ് സ്വര്‍ണവിലയിലെ അടിക്കടിയുള്ള വമ്പൻ വില വർധനവ് വലിയ രീതിയില്‍ ബാധിക്കുന്നത്.




