Uncategorized

കുളത്തിൽ യുവാവ് മരിച്ച നിലയിൽ കണ്ട സംഭവം കൊലപാതകം; ഒരാൾ അറസ്റ്റിൽ

ആലക്കോട്: കുളത്തിൽ മരിച്ച നിലയിൽ കണ്ട യുവാവിൻ്റെ മരണം കൊലപാതകം. നടുവിൽ പടിഞ്ഞാറെ കവലയിലെ വി.വി.പ്രജുലിൻ്റെ (30) മരണമാണ് പോലീസ് അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് നടുവിൽ പോത്തുകുണ്ട് റോഡിലെ വയലിനകത്ത് മിഥിലാജിനെ(26) കുടിയാന്മല ഇൻസ്പെക്ടർ എം.എൻ.ബിജോയ് അറസ്റ്റു ചെയ്തുതു. കഞ്ചാവ് കേസിൽ മാസങ്ങൾക്കു മുമ്പ് എക്സൈസ് ഇയാളെ അറസ്റ്റു ചെയ്‌തിരുന്നു. കഴിഞ്ഞ മാസം 25 ന് നടുവിൽ കോട്ടമലയിലെക്കുള്ള റോഡരികിൽ പ്രജുലിന്റെ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ടൗണിനടുത്തുള്ള എരോടിയിലെ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലെ കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൂട്ടുപ്രതിയായ നടുവിൽ കിഴക്കേ കവലയിലെ ഷാക്കിർ ഒളിവിലാണ്. രാത്രിയിൽ കുളത്തിനടുത്ത് വച്ച് മരിച്ച പ്രജുലും പ്രതികളും തമ്മിൽ വാക്ക് തർക്കമുണ്ടായി. തുടർന്നുണ്ടായ മർദനത്തിൽ പരിക്കേറ്റ പ്രജുലിനെ കുളത്തിലേക്ക് തള്ളിയിടുകയുമായിരുന്നു. കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ മർദ്ദനമേറ്റതായ പാടുകൾ കണ്ടെത്തിയിരുന്നു. പ്രജുലിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് കുളത്തിൽ മൃതദേഹം കണ്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button