24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • കണ്ണൂരിൽ വീടിന്റെ മച്ച് തകർന്നുവീണ് സ്ത്രീ മരിച്ചു.
kannur

കണ്ണൂരിൽ വീടിന്റെ മച്ച് തകർന്നുവീണ് സ്ത്രീ മരിച്ചു.

കണ്ണൂരില്‍ വീടിന്റെ മച്ച് തകര്‍ന്നുവീണ് ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീ മരിച്ചു. പൊടിക്കുണ്ട് മില്‍മക്ക് സമീപം കൊയ്‌ലി പവിത്രന്റെ ഭാര്യ വസന്ത (62)യാണ് മരിച്ചത്. ഇവര്‍ക്കൊപ്പം മുറിയിലുണ്ടായിരുന്ന മകന്‍ ഷിബുവിനും പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഭാരം കൂടിയ മരത്തിന്റെ മച്ചാണ് തകര്‍ന്നു വീണത്. മച്ചിനു കാലപ്പഴക്കം ഉണ്ടെന്ന് പോലീസ് അറിയിച്ചു. മറ്റുമുറികളിലും ആളുകള്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ക്കൊന്നും പരുക്കേറ്റിട്ടില്ല. ഫയര്‍ഫോഴ്‌സും പൊലീസും എത്തിയാണ് വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്തത്.

Related posts

വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ആ​ള്‍​ക്കൂ​ട്ടം ത​ട​യാ​ന്‍ പു​തി​യ സം​വി​ധാ​നം

Aswathi Kottiyoor

ക​ന​ത്ത​ മ​ഴയിൽ വീ​ടു​ക​ള്‍​ക്ക് നാ​ശ​ന​ഷ്ടം

Aswathi Kottiyoor

ചികിത്സാ സഹായത്തിന് എന്ന വ്യാജേന പാട്ടുപാടി തട്ടിപ്പ്, പിടികിട്ടാപ്പുള്ളി ശ്രീകണ്ഠാപുരം പോലീസ് അറസ്റ്റ് ചെയ്തു

Aswathi Kottiyoor
WordPress Image Lightbox