Uncategorized

വിദ്യാർത്ഥിനിയോട് അധ്യാപകൻ മോശമായി പെരുമാറി;പ്രതിഷേധിച്ച വിദ്യാർത്ഥികളെ പൊലീസ് മർദിച്ചെന്ന് പരാതി

പോണ്ടിച്ചേരി സർവകലാശാലയിൽ സമാധാനപരമായി സമരം ചെയ്ത എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തുവെന്നും ക്രൂരമായി മർദിച്ചുവെന്നും പരാതി. ക്യാമ്പസിനുള്ളിൽ വെച്ച് ഒരു അധ്യാപകൻ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്താണ് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. ഇതിനെതിരെ കോളേജിലെ ഇന്‍റേണല്‍ കംപ്ലെയിന്റ്സ് കമ്മിറ്റിക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ സമരത്തിന് നേരെയാണ് പൊലീസ് അക്രമമുണ്ടായതും പ്രവർത്തകരെ അനാവശ്യമായി കസ്റ്റഡിയിലെടുത്തതും.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ക്യാമ്പസിനുള്ളിൽ വെച്ച് ഒരു വിദ്യാർത്ഥിനിക്ക് നേരെ ജിയോളജി വകുപ്പിലെ ഒരു പ്രൊഫസർ സ്വയംഭോഗം ചെയ്തു എന്നാണ് വിദ്യാർത്ഥികളുടെ പരാതി. ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഇന്റർണൽ കംപ്ലെയിന്റ്സ് കമ്മിറ്റിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല എന്നാണ് ആരോപണം. ഇതോടെ വിദ്യാർത്ഥികൾ സമരത്തിനിറങ്ങുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button