22.5 C
Iritty, IN
September 7, 2024
  • Home
  • Peravoor
  • നെറ്റ് വർക്ക് പദ്ധതി ; മൂന്നാം ഘട്ട ഡിവൈസ് വിതരണം പേരാവൂരിൽ നടന്നു .
Peravoor

നെറ്റ് വർക്ക് പദ്ധതി ; മൂന്നാം ഘട്ട ഡിവൈസ് വിതരണം പേരാവൂരിൽ നടന്നു .

പേരാവൂർ : മലയോര വിദ്യാർഥികൾക്ക് പഠന സൗകര്യമൊരുക്കുന്നതിന് ഡോ . വി . ശിവദാസൻ എം.പി നടപ്പിലാക്കുന്ന നെറ്റ് വർക്ക് പദ്ധതിയുടെ മൂന്നാം ഘട്ട ഡിവൈസ് വിതരണം പേരാവൂരിൽ നടന്നു . മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അധ്യക്ഷത വഹിച്ചു . ഡോ . വി . ശിവദാസൻ എം പി പദ്ധതി വിശദീകരിച്ചു . ജില്ലാ കലക്ടർ എസ് . ചന്ദ്രശേഖർ , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ , നെറ്റ് വർക്ക് പദ്ധതി പേരാവൂർ ഏരിയാ തല കൺവീനർ അഡ്വ . എം രാജൻ , പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ . സുധാകരൻ , വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ , വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർ സംസാരിച്ചു . ഡിവൈസ് വിതരണത്തിന്റെ മൂന്നാം ഘട്ടമാണ് പേരാവൂരിൽ നടന്നത് . ഇതിനകം 400 ഡിവൈസുകൾ വിതരണം ചെയ്തതായി വി . ശിവദാസൻ പറഞ്ഞു . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ , വർഗ ബഹുജന സംഘടനകൾ , സാമൂഹ്യ സംഘടനകൾ , ജീവനക്കാർ , കുട്ടികളുടെ സംഘടനകൾ തുടങ്ങീ പെൻഷനേഴ്സ് സംഘടനകൾ വരെ ഉദ്യമത്തിൽ പങ്കാളികളാണെന്നും എം.പി. പറഞ്ഞു .

Related posts

തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണു മരിച്ചു………..

Aswathi Kottiyoor

പേരാവൂർ താലൂക്കാസ്‌പത്രി സ്ഥലത്ത് ഉപേക്ഷിച്ച ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു

Aswathi Kottiyoor

മണത്തണയിൽ സിപിഐ പ്രവർത്തകർ പ്രകടനം നടത്തി പ്രതിഷേധിച്ചു

Aswathi Kottiyoor
WordPress Image Lightbox