കണ്ണൂർ: തദ്ദേശസ്വയംഭരണ -എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന് നാളെ ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഫിഷറീസ് വകുപ്പ് പാര്‍ക്ക് വ്യൂ സീഫുഡ് റസ്റ്റോറന്റ് ഉദ്ഘാടനം, വെള്ളിക്കീല്‍ -രാവിലെ ഒമ്പതിന്.വി. ശിവദാസന്‍ എംപിയുടെ നേതൃത്വത്തില്‍ പിന്നോക്ക ആദിവാസി മേഖലകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള ടാബുകളുടെ മൂന്നാം ഘട്ട വിതരണോദ്ഘാടനം, പേരാവൂര്‍ ടൗണിൽ രാവിലെ 10 ന്. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് മാത്യു കെ. തോമസിന് പയ്യാവൂര്‍ പൗരാവലിയുടെ സ്വീകരണ ഉദ്ഘാടനം പയ്യാവൂര്‍ ടൗണിൽ രാവിലെ 11 ന്. മലപ്പട്ടം പഞ്ചായത്ത് സമഗ്രപദ്ധതി രേഖ പ്രകാശനവും ഗ്രീന്‍ കാര്‍ഡ് വിതരണോദ്ഘാടനവും, മലപ്പട്ടം കമ്യൂണിറ്റി ഹാളിൽ ഉച്ചയ്ക്ക് 12 ന്. തളിപ്പറമ്പ് റൂറല്‍ കോ -ഓപ്പറേറ്റീവ് സൊസൈറ്റി എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികള്‍ക്കുള്ള അനുമോദനം, എമിറേറ്റ്സ് മാള്‍ തളിപ്പറമ്പ് – ഉച്ചകഴിഞ്ഞു മൂന്നിന്. ചൊറുക്കള -ബാവുപ്പറമ്പ് -മയ്യില്‍ – കൊളോളം റോഡ് സന്ദര്‍ശനം – വൈകുന്നേരം 3.30 ന്. കൈരളി ചിറക്കല്‍ രാജാസ് എച്ച്എസ്എസ് ജനകീയ കാന്റീന് സമുച്ചയം ഉദ്ഘാടനം, ചിറക്കലിൽ വൈകുന്നേരം 4.30 ന്. യൂണിറ്റി ഓഫ് താണ- ആദര സംഗമവും ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് വീല്‍ ചെയര്‍ കൈമാറ്റവും, കണ്ണൂർ ചേംബർ ഹാളിൽ വൈകുന്നേരം 5.30 ന്. മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ പുരോഗതിക്കായി രൂപപ്പെടുത്തിയ www. kerala ko nnect.com ഇ കോമേഴ്സ് പ്ലാറ്റ് ഫോം ഉദ്ഘാടനം വൈകുന്നേരം 6.30 ന്.
previous post