കേളകം: കേളകം പഞ്ചായത്തിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച തെരുവ് വിളക്കുകളിലേറെയും കണ്ണടച്ചു തുടങ്ങി. അടയ്ക്കാത്തോട് നാരങ്ങാത്തട്ട് കവലയിലെ മൂന്നുവിളക്കുകൾ കാലങ്ങളായി കത്താത്തതിനെതിരെ വൈദ്യുതി മന്ത്രിക്ക് നിവേദനം നൽകാനാണു നാട്ടുകാരുടെ നീക്കം. അടയ്ക്കാത്തോട്, കേളകം, മഞ്ഞളാംപുറം തുടങ്ങിയ ടൗണുകളിലും വഴിയോരങ്ങളിലും നിരവധി വഴിവിളക്കുകൾ പ്രവർത്തന രഹിതമായിട്ടും നന്നാക്കാൻ അധികൃതർ ശ്രമിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
അടയ്ക്കാത്തോട്-നാരങ്ങാത്തട്ട് ജംഗ്ഷനിലെ മൂന്ന് എൽഇഡി വഴിവിളക്കുകൾ ഇതുവരെ തെളിഞ്ഞിട്ടുമില്ല. വാളുമുക്ക് ട്രാൻസ്ഫോർമറിൽ സ്ഥാപിച്ച തെരുവുവിളക്ക് പോലും കത്താതിരുന്നിട്ടും വൈദ്യുതി ബോർഡ് ജീവനക്കാർ ഗൗനിക്കുന്നില്ല.
തെരുവ് വിളക്ക് കത്താത്തത് ശ്രദ്ധയിൽപ്പെടുത്തിയ നാട്ടുകാരോട് പഞ്ചായത്ത് ഓഫീസിൽ പരാതിപ്പെടാനായിരുന്നു വൈദ്യുതി ബോര്‍ഡ് ജീവനക്കാരന്റെ ഉപദേശം. തെരുവുവിളക്കുകളുടെ പരിപാലനം ആരുടെ ചുമതലയെന്ന് അറിയാത്ത സ്ഥിതിയാണ്