Uncategorized

ഇരിട്ടി പുതിയ ബസ്സ്റ്റാന്‍ഡിലെ ശുചിമുറി മാലിന്യം പുഴയില്‍ ഒഴുക്കുന്നതിനെതിരെ ഓയിസ്‌കയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു

ഇരിട്ടി: പുതിയ ബസ്സ്റ്റാന്‍ഡിലെ ശുചിമുറി മാലിന്യം പുഴയില്‍ ഒഴുക്കുന്നതിനെതിരെ ഓയിസ്‌കയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. ശൗചാലയത്തില്‍ നിന്നും മലിന ജലം പുഴയിലേക്ക് ഒഴുകുന്നതിനെതിരെ മാസങ്ങളായിട്ടും ഒരു നടപടിയും എടുക്കാന്‍ നഗരസഭ തയ്യാറായിട്ടില്ല.
മാധ്യമങ്ങള്‍ ഈ വിഷയം വെളിച്ചത്തു കൊണ്ട് വന്നപ്പോള്‍
ഇപ്പോള്‍ നിലവില്‍ പുതിയ ടാങ്ക് പണിയാന്‍ വേണ്ടി കുഴി എടുത്ത് തുടങ്ങിയെങ്കിലും മാലിന്യം ഒഴുക്ക് തടഞ്ഞിട്ടില്ല.
നേരത്തെ പഞ്ചായത്തായിരിക്കുമ്പോള്‍ നിര്‍മ്മിച്ച കംഫര്‍ട് സ്റ്റേഷന്‍ പിന്നെ പുതുക്കിപ്പണിതിട്ടില്ല. കുടിവെള്ള സ്രോദസ്സായ പഴശ്ശി ജലസംഭരണി മലിനമാകുന്നതു ഗൗരവമായ ജലജന്യ രോഗങ്ങള്‍ക്ക് കാരണമാകുമെന്നത് നഗരസഭ ആരോഗ്യവിഭാഗത്തിന് അറിയാത്ത ഒന്നല്ലെന്നും ഇതിനെതിരെ ആത്മാര്‍ത്ഥമായ ഇടപെടല്‍ നടത്താത്തതില്‍ പരിസ്ഥിതി സംഘടനയായ ഓയിസ്‌ക ആശങ്ക അറിയിച്ചു. ഇരിട്ടിയിലെ പല ഹോട്ടലുകള്‍ക്കും ഇപ്പോഴും ഉറവിട മാലിന്യ സംസ്‌കരണം നിലവില്‍ ഇല്ലാതെ മലിന ജലം ഓവുചാലില്‍ ഒഴുക്കുന്ന അവസ്ഥ ഉണ്ടെന്നും ഇത്തരം കാര്യങ്ങള്‍ക്കു പരിഹാരം കാണുന്നില്ലെങ്കില്‍ ജനപങ്കാളിത്തതോടെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പ്രതിഷേധ പരിപാടി ഓയിസ്‌ക സൗത്ത് ഇന്ത്യ ചാപ്റ്റര്‍ ഡയറക്റ്റര്‍ വി.ടി.തോമസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. ആന്റണി പുളിയന്‍മാക്കല്‍ അധ്യക്ഷത വഹിച്ചു. ഡോ.ജി.ശിവരാമകൃഷ്ണന്‍, അഡ്വ.കെ.ജെ.കുര്യന്‍, വി.എം. നാരായണന്‍, പി.ബെന്നി, എം.കെ.മനോജ്, കെ.സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button