Uncategorized
കണ്ണൂർ ജില്ലാ സ്കൂൾ ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇരിട്ടി ഉപജില്ലക്ക് വിജയതിളക്കം

പേരാവൂർ: കണ്ണൂർ ജില്ലാ സ്കൂൾ ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇരിട്ടി ഉപജില്ല നേരിട്ടുള്ള രണ്ട് സെറ്റിന് പയ്യന്നുർ ഉപജില്ലയെ പരാജയപ്പെടുത്തി വിജയിച്ചു. സംസ്ഥാന സ്കൂൾ ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പേരാവൂർ ജിമ്മി ജോർജ്ജ് സ്പോർട്സ് അക്കാദമിയിലെ കുട്ടികളായ റിത്വിക് കൃഷ്ണ ആർ കെ,ജസ്വിൻ മാത്യു, മുഹമ്മദ് സാഹിദ്, അഭിൻ ജോ സിനോയ് എന്നിവർ യോഗ്യത നേടി. ഇവർ പേരാവൂർ സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ്.




