24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • മാസ്ക്ക് വിതരണം നടത്തി
Iritty

മാസ്ക്ക് വിതരണം നടത്തി

ഇരിട്ടി: ആരോഗ്യ പ്രവർത്തകർ, പൊലിസ്, അഗ്നി രക്ഷാസേന , മാധ്യമ പ്രവർത്തകർ എന്നിവർക്ക് ഇരിട്ടി നന്മ ചാരിറ്റബിൾസൊസൈറ്റിയുടെ നേതൃത്വത്തിൽ മാസ്‌ക്കുകൾ വിതരണം ചെയ്തു. മാസ്‌ക്കുകളുടെ വിതരണം ഇരിട്ടി പ്രിൻസിപ്പൽ എസ് ഐ ദിനേശൻ കൊതേരി മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. അബ്ദുള്ള, ഇരിട്ടി അഗ്നിരക്ഷാ നിലയം റെസ്ക്യൂ ഓഫിസർ അനീഷ് മാത്യു എന്നിവർക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.
ഇരിട്ടി സാക്ക് കമ്പ്യൂട്ടർ അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ നന്മ പ്രസിഡണ്ട് കെ.മോഹനൻ അധ്യക്ഷനായി. നന്മ പബ്ലിക് ലൈബ്രറിയിലേക്ക് ഇരിട്ടി ലയൺസ് ക്ലബ്ബ് നൽകുന്ന കാരംസ് ബോർഡുകൾ ലയൺസ് പ്രസിഡണ്ട് വിജേഷ് ഒതയോത്ത് ഹരീന്ദ്രൻ പുതുശേരിക്ക് കൈമാറി. ഇരിട്ടി പ്രസ് ഫോറം പ്രസിഡണ്ട് സദാനന്ദൻകുയിലൂർ, സാക്ക് മാനേജിംഗ് ഡയറക്ടർ കെ.അബ്ദുള്ള, നൻമ ഭാരവാഹികളായ സന്തോഷ് കോയിറ്റി, കെ.സുരേശൻ, വി.എം. നാരായണൻ, വി.പി. സതീശൻ എന്നിവർ സംസാരിച്ചു.

Related posts

പ്ലാസ്റ്റിക് കത്തിച്ചവർക്കെതിരെ നടപടിക്കൊരുങ്ങി ഇരിട്ടി നഗരസഭ

Aswathi Kottiyoor

ആറളം ഫാമിൽ 22 കോടിയുടെ ആനമതിൽ നിർമ്മിക്കും

Aswathi Kottiyoor

പരിസ്ഥിതി സൗഹൃദ പദ്ധതികൾക്ക് മുൻഗണന നൽകി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

Aswathi Kottiyoor
WordPress Image Lightbox