Uncategorized

ജയ്‌പൂർ എസ്എംഎസ് ആശുപത്രിയിൽ വൻ തീപിടിത്തം; ആറ് രോഗികൾ മരിച്ചു

രാജസ്ഥാൻ: ജയ്പൂരിലെ സവായ് മൻ സിംഗ് (എസ്എംഎസ്) ആശുപത്രിയിൽ വൻ തീപിടിത്തം. ഐസിയുവിൽ ചികിത്സയിലിരുന്ന ആറ് രോഗികൾ മരിച്ചു.

തീപിടിത്തത്തെ തുടർന്ന് ഗുരുതരാവസ്ഥയിലുള്ള രോഗികൾ ഓക്സിജൻ സിലിണ്ടറുകളുമായി റോഡിലേക്കിറങ്ങി. ഷോർട്ട് സർക്യൂട്ട് ആണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവം ദൗർഭാഗ്യകരമാണെന്നും ചിലർക്ക് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതായും മന്ത്രി ജവഹർ സിംഗ് ബേധാം പറഞ്ഞു. മരണസംഖ്യ എസ്എംഎസ് അഡ്മിനിസ്ട്രേഷൻ പുറത്തുവിടും. 24 പേരിൽ ഭൂരിഭാഗവും രക്ഷപ്പെട്ടു. അവരുടെ പൂർണമായ ചികിത്സയാണ് മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button