സംസ്ഥാനത്തെ മൂന്നാമത്തെ അതിദാരിദ്ര്യമുക്ത ജില്ലയായി കാസർഗോഡ്

കാസര്‍കോട് ഇനി അതി ദാരിദ്ര്യമുക്ത ജില്ല. സംസ്ഥാനത്തെ മൂന്നാമത്തെ അതിദാരിദ്ര്യമുക്ത ജില്ലയായി ആരോഗ്യ – വനിത – ശിശുക്ഷേമേ വകുപ്പ് മന്ത്രി വീണാ ജോർജ് കാസർഗോഡിനെ പ്രഖ്യാപിച്ചു. അതിദരിദ്രരായി കാസർകോട് ജില്ലയിൽ 2072 കുടുംബങ്ങളെയാണ് കണ്ടെത്തിയത്. അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ഇവർക്ക് ഭക്ഷണം, ആരോഗ്യം, അടിസ്ഥാന വരുമാനം, ഭൂമി, വാസസ്ഥലം തുടങ്ങിയ സൗകര്യങ്ങളൊരുക്കി.
റേഷൻ കാർഡ് ഉൾപ്പെടെയുള്ള രേഖകളും, ആരോഗ്യ ഇൻഷുറൻസും, സാമൂഹ്യ സുരക്ഷാ പെൻഷനും, തൊഴില്‍ കാര്‍ഡും, ഗ്യാസ് കണക്ഷനും ഉൾപ്പെടെ ലഭ്യമാക്കുകയും ചെയ്തു. 50 കോടി രൂപ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് മാറ്റിവെച്ച ജില്ലാ പഞ്ചായത്തിനുള്ള ആദരവ് ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി ബേബി ഏറ്റുവാങ്ങി. കലക്ടര്‍ കെ ഇമ്പശേഖറിനെയും ആദരിച്ചു. കുടുംബശ്രീ, തൊഴില്‍ വകുപ്പിന്‍റെയും ജില്ലാ പഞ്ചായത്തിന്‍റെയും വിവിധ പദ്ധതികളുടെ പോസ്റ്റർ പ്രകാശനം നടത്തി.




