Uncategorized
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഡിജിറ്റലൈസേഷൻ അട്ടിമറിയ്ക്കാൻ നീക്കം; ഹൈക്കോടതി ദേവസ്വം ബെഞ്ചിന് മുൻപാകെ പരാതി

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഡിജിറ്റലൈസേഷൻ അട്ടിമറിയ്ക്കാൻ നീക്കമെന്ന് പരാതി. ഹൈക്കോടതി ദേവസ്വം ബെഞ്ചിന് മുൻപാകെയാണ് പരാതി ലഭിച്ചത്. ദേവസ്വം ബോർഡ് പ്രസ്സിലേക്ക് പുതിയ നിയമനം നടത്താനുള്ള തീരുമാനം ഇതിൻ്റെ ഭാഗമാണെന്നും പരാതിയിൽ പറയുന്നുണ്ട്. സ്വർണപ്പാളി വിവാദത്തിന് പിന്നാലെയാണ് ദേവസ്വം ബോർഡ് ഡിജിറ്റലൈസേഷൻ നടപടികളിലേയ്ക്ക് കടന്നത്.




