Uncategorized

1998ല്‍ ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം പതിപ്പിച്ചു, 2019ല്‍ ശില്‍പ്പങ്ങള്‍ ചെമ്പെന്ന് രേഖപ്പെടുത്തി; നിര്‍ണായക രേഖകള്‍ ദേവസ്വം വിജിലന്‍സിന്

പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം പതിപ്പിച്ചിനെ ചൊല്ലിയുള്ള നിർണായക വിവരങ്ങൾ ദേവസ്വം വിജിലൻസിന് ലഭിച്ചു. 1998ല്‍ ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം പതിപ്പിച്ചു. എന്നാൽ 2019ല്‍ ശില്‍പ്പങ്ങള്‍ ചെമ്പെന്ന് ഔദ്യാഗികമായി രേഖപ്പെടുത്തുകയായിരുന്നു. 2019 -ൽ ശില്പങ്ങൾ ചെമ്പെന്ന് രേഖപ്പെടുത്തിയ അഡ്മിനിസ്ട്രേറ്റ് ഓഫീസറുടെ റിപ്പോർട്ടും വിജിലൻസ് ലഭിച്ചു.

അതേസമയം സ്വർണ്ണത്തിൻ്റെ കണക്ക് വ്യക്തമാക്കുന്ന രേഖകൾക്കായുള്ള പരിശോധന തുടരുകയാണ്. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് സെക്രട്ടറി ചെമ്പുപാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ ഉത്തരവ് ഇറക്കിയതെന്നാണ് ലഭ്യമായ തെളിവുകളിൽ നിന്ന് വ്യക്തമാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button