Uncategorized

നോർത്ത് വെസ്റ്റേൺ റെയിൽവേയിൽ അപ്രന്റീസ്: 898 ഒഴിവുകൾ, ഐടിഐ പാസായവർക്ക് അവസരം

898 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ജയ്‌പുർ ആസ്ഥാനമായ നോർത്ത് വെസ്റ്റേൺ റെയിൽവേ. ഐ.ടി.ഐ പാസായവർക്ക് ഔദ്യോഗിക വെബ്സൈറ്റായ nwr.indianrailways.gov.in ร അപേക്ഷിക്കാം. ഒക്ടോബർ മൂന്ന് മുതൽ അപേക്ഷ സമർപ്പിക്കാം. അവസാന തിയതി നവംബർ രണ്ട്.

യോഗ്യതാ മാനദണ്ഡം

അപേക്ഷകർക്ക് ഇരുപത്തിനാല് വയസ് കവിയരുത്. എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവർക്ക് അഞ്ച് വർഷവും ഒ.ബി.സി വിഭാഗക്കാർക്ക് മൂന്ന് വർഷവും ഇളവുണ്ട്. ഭിന്നശേഷിക്കാർക്ക് പത്ത് വർഷം പ്രായപരിധിയിൽ ഇളവുണ്ട്.

നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് (NCVT)/സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് (SCVT) നൽകുന്ന നിർദ്ദിഷ്ട ട്രേഡിലുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും (NCT) പത്താം ക്ലാസിൽ കുറഞ്ഞത് 50 ശതമാനം മാർക്കും ഉണ്ടായിരിക്കണം.എസ്.സി/എസ്.ടി, ഭിന്നശേഷിക്കാർ, വനിതകൾ എന്നിവരൊഴികെയുള്ള എല്ലാ ഉദ്യോഗാർത്ഥികളിൽ നിന്നും 100 രൂപ അപേക്ഷാ ഫീസ് ഈടാക്കുന്നതാണ്.

എങ്ങനെ അപേക്ഷിക്കാം

ആർ.ആർ.സി ജയ്‌പൂരിൻ്റെ ഔദ്യോഗിക លេ rrcjaipur.in സന്ദർശിക്കുക.

പ്രധാനപേജിലെ ‘അപ്രൻ്റീസ് 04/2025’ എന്ന വിഭാഗത്തിന് താഴെയുള്ള ‘ഓൺലൈൻ/ഇ-ആപ്ലിക്കേഷൻ’ എന്നതിൽ ക്ലിക്ക് ചെയ്യുക.

ആവശ്യമായ വിവരങ്ങൾ സമർപ്പിക്കുക.

ഭാവിയിലെ ആവശ്യങ്ങൾക്കായി അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്‌ത് സൂക്ഷിക്കുക.

തിരഞ്ഞെടുപ്പ് പ്രക്രിയ

പത്താം ക്ലാസ്സിലെയും ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ITI) സർട്ടിഫിക്കറ്റിലെയും മാർക്കുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് ഡിവിഷൻ/യൂണിറ്റ്, ട്രേഡ്, കമ്മ്യൂണിറ്റി എന്നിവയുടെ അടിസ്ഥാനത്തിലാണ് തയ്യാറാക്കുന്നത്. മെറിറ്റ് ലിസ്റ്റിൽ ഇടം നേടുന്ന ഉദ്യോഗാർത്ഥികൾ മെഡിക്കൽ പരിശോധനയ്ക്കും രേഖാപരിശോധനയ്ക്കുമായി അതത് ഡിവിഷനുകൾ/യൂണിറ്റുകൾ സന്ദർശിക്കേണ്ടതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button