Uncategorized

ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തിന് സ്പാനിഷ് കരുത്ത്; കോൾഡോ ഒബിയേറ്റയെ സൈൻ ചെയ്ത് KBFC

പുതിയ സീസണ് മുന്നോടിയായി സ്പാനിഷ് സെന്റർ ഫോർവേഡ് താരമായ കോൾഡോ ഒബിയേറ്റയുമായി ഒരു വർഷത്തെ കരാർ ഒപ്പുവെച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ് സി.

സ്പാനിഷ് ലീഗുകളിലെ തന്റെ ഗോളടി മികവും വർഷങ്ങളുടെ പ്രൊഫഷണൽ പരിചയസമ്പത്തും ഉള്ള കോൾഡോ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റനിരയിൽ മുതൽക്കൂട്ടാകും. 31-കാരനായ കോൾഡോ, സ്പാനിഷ് ക്ലബ്ബായ റിയൽ യൂണിയനിൽ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്. ഈ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ വിദേശ സൈനിംഗ് കൂടിയാണിത്.

ബാസ്‌ക് കൺട്രിയിലെ ജെർണിക്കയിൽ ജനിച്ച കോൾഡോ, തന്റെ ഹോംടൗൺ ക്ലബ്ബായ ജേർണികയിൽ നിന്നാണ് ഫുട്ബോൾ കരിയർ ആരംഭിച്ചത്. 2012-ൽ സീനിയർ അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് സമൂദിയോ, എസ്.ഡി. അമോറെബിയെറ്റ, സി.ഡി. ടുഡെലാനോ, എ.ഡി. അൽകോർക്കോൺ എന്നിവയുൾപ്പെടെ നിരവധി സ്പാനിഷ് ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്.

ആറടി ഉയരമുള്ള കോൾഡോ, ബോക്സിനുള്ളിലെ കരുത്തിനും കൃത്യമായ പൊസിഷനിംഗിനും പേരുകേട്ട താരമാണ്. എയറിൽ പന്ത് സ്വീകരിക്കാനുള്ള അസാമാന്യമായ കഴിവും കൗണ്ടർ അറ്റാക്കുകളിലെ ഫിനിഷിംഗ് മികവും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണത്തിന് പുതിയ ഊർജ്ജം പകരും. പ്രധാനമായും മുന്നേറ്റനിരയിൽ കളിക്കുന്ന താരം, സമീപ വർഷങ്ങളിൽ വിവിധ ഫോർവേഡ് റോളുകളിലേക്ക് മാറിയും തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button