Uncategorized

എയര്‍ ഇന്ത്യ സര്‍വീസുകള്‍ വെട്ടിക്കുറച്ച നടപടി: കേന്ദ്രത്തിന് കത്തെഴുതുമെന്ന് മുഖ്യമന്ത്രി

കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തെഴുതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ ലോക കേരള സഭ ആഗോള പ്രൊഫഷണല്‍ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ നിന്ന് വെട്ടിക്കുറച്ച സര്‍വീസുകള്‍ ലക്‌നൗവിലും ജയ്പൂരിലുമൊക്കെയായാണ് മാറ്റിയിരിക്കുന്നത്. ഈ സ്ഥലങ്ങളൊക്കെ ഏത് കൈകളിലാണെന്ന് അറിയാമല്ലോയെന്നും അദ്ദേഹം ചോദിച്ചു. പ്രവാസികളുടെ പ്രശനങ്ങള്‍ ചര്‍ച്ച ചെയ്യാനും സാധ്യതകള്‍ പരിശോധിക്കാനുമാണ് ലോക കേരള സഭ. പ്രവാസി പ്രൊഫഷണലുകളും സര്‍ക്കാരുമായുള്ള ബന്ധം ഉറപ്പാക്കുക എന്നതാണ് മീറ്റിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതികവിദ്യാ രംഗത്ത് കേരളത്തില്‍ വിവിധ പദ്ധതികള്‍ വിഭവനം ചെയ്തിട്ടുണ്ട്. 2050-ഓടെ കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാക്കി മാറ്റാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button