Uncategorized

ഷാഫി പറമ്പിലിനെതിരായ സിപിഐഎം ആരോപണം;സിപിഐഎം ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നൽകി പാലക്കാട് ബ്ലോക്ക് കോൺഗ്രസ്

പാലക്കാട്: കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപിക്കെതിരായ സിപിഐഎം ആരോപണത്തിനെതിരെ പരാതി നല്‍കി പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ്. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി എ എന്‍ സുരേഷ് ബാബുവിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കാണ് ബ്ലോക്ക് കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കിയത്.

അതേസമയം ഷാഫിക്കെതിരെ ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് ഇ എന്‍ സുരേഷ് ബാബു ഇന്നും വ്യക്തമാക്കിയത്. പറഞ്ഞതൊന്നും മാറ്റി പറയുന്നില്ല. അതെല്ലാം അവിടെ തന്നെ നില്‍ക്കുകയാണ്. കോണ്‍ഗ്രസുകാര്‍ക്ക് പരാതി നല്‍കുകയോ നിയമ നടപടി സ്വീകരിക്കുകയോ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അനാവശ്യമായി കോലിട്ട് ഇളക്കാന്‍ വന്നാല്‍ അതിന്റെ വലിയ പ്രത്യാഘാതം ആരാണ് നേരിടേണ്ടിവരികയെന്ന് നിങ്ങള്‍ മനസിലാക്കണമെന്നും സുരേഷ് ബാബു ഭീഷണിപ്പെടുത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button