Uncategorized

ക്ഷമിക്കണം, വളരെ വൈകി.” 4000 കിലോമീറ്റർ, 72 വർഷം ; ഒടുവിൽ ആ പോസ്റ്റുകാർഡ് തിരിച്ചെത്തി, അയച്ച ആളിലേയ്ക്ക്

ഒരുകാലത്ത് ആളുകൾ തമ്മിലുള്ള ബന്ധം നിലനിർത്തിയിരുന്നത് പ്രധാനമായും തപാൽ വഴിയാണ്. അതെ കത്തുകളും, കാർഡുകളുമൊക്കയായി സന്ദേശങ്ങൾക്ക് കാത്തിരുന്ന കാലം. ഇപ്പോഴാകാട്ടെ ഡിജിറ്റൽ സാങ്കോതികവിദ്യ അനുദിനം വളരുന്ന സാഹചര്യത്തിൽ പോസ്റ്റൽ സന്ദേശങ്ങൾക്ക് പ്രസക്തി കുറഞ്ഞു. കൗതുകത്തിനോ, ഔദ്യോഗിക രേഖകളുമായി ബന്ധപ്പെട്ട നിയമനടപടികൾക്കോ മാത്രമായി തപാൽ സന്ദേശങ്ങൾ ചുരുങ്ങി.

ഇക്കാലത്ത് കയ്യിലെത്തുന്ന കത്തോ, കാർഡോ നമുക്ക് കൗതുകം ഉണർത്തുന്ന ഒന്നാണ്. പണ്ട് കത്തയച്ചവർക്കാകട്ടെ ഗൃഹാതുരത്വമുണർത്തുന്ന അനുഭവവും. അത്തരം ഒരനുഭവാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. അമേരിക്കയിലാണ് ഈ കൗതുകമുണർത്തുന്ന സംഭവം നടന്നത്. 72 വർഷം മുൻപയച്ച പോസ്റ്റ് കാർഡാണ് അയച്ച ആളിലേക്ക് തിരികെയെത്തിയത്.

ഇല്ലിനോയിസിലെ ഒട്ടാവയിലെ പോസ്റ്റ് ഓഫീസിലേക്ക് കഴിഞ്ഞ ഓഗസ്റ്റിൽ ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് നിന്ന് അയച്ച ഒരു പോസ്റ്റ്കാർഡ് എത്തിയതാണ് വാർത്തയായത്. 72 വർഷങ്ങൾക്ക് മുമ്പ് കൃത്യമായി പറഞ്ഞാൽ 1953 ജൂൺ 17-ന് രാത്രി 8 മണിക്ക് പോസ്റ്റ്മാർക്ക് ചെയ്ത കാർഡ്. സവിശേഷമായ ഒരു വിവരവും അതിലില്ല.

‘Rev. F.E. Ball and family,” എന്ന വിലാസത്തിൽ അയച്ച പോസ്റ്റ്കാർഡ് കഴിഞ്ഞ 72 വർഷമായി യുഎന്നിൽ വെച്ച് നഷ്ടപ്പെട്ടതായിരിക്കാമെന്നും, അത് അടുത്തിടെ കണ്ടെത്തിയപ്പോൾ അയച്ചതാവാമെന്നുമാരുന്നു പോസ്റ്റൽ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ധാരണ. അവർ ആ കത്ത് അതേ വിലാസത്തിൽ എത്തിക്കാൻ ശ്രമിച്ചു. പക്ഷെ 72 വര്‍ഷം മുമ്പ് ആ വിലാസത്തില്‍ താമസിച്ചിരുന്ന ബോൾ കുടുംബം അവിടെ നിന്നും താമസം മാറിപ്പോയിരുന്നു.

ഒട്ടാവയിലെ പോസ്റ്റ്മാസ്റ്ററായ മാർക്ക് തോംസണിന് ആ പോസ്റ്റ്കാർഡ് വലിച്ചെറിയാൻ തോന്നിയില്ല, പകരം അത് എത്തേണ്ടയിടത്തോ, അല്ലെങ്കിൽ അയച്ചയിടത്തോ എത്തിക്കണം എന്ന് തീരുമാനിച്ചു. അതിനായി അന്വേഷണവും ആരംഭിച്ചു. വിവരം പുറത്തറിഞ്ഞതോടെ പ്രദേശിക റിപ്പോർട്ടർമാരുൾപ്പെടെ നിരവധിപ്പേർ പോസ്റ്റ് കാർഡിന്റെ അവകാശിയെ തിരഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button