Uncategorized

പൊന്നിയൻ സെല്‍വനിലെ പാട്ട്: കോപ്പിറൈറ്റ് കേസില്‍ എ ആര്‍ റഹ്മാന് ആശ്വാസ വിധി

2023-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ പൊന്നിയിൻ സെൽവൻ 2- ലെ ഗാനമായ ‘വീര രാജ വീര’ കോപ്പിയടിച്ചതാണെന്ന് ആരോപിച്ച് എ ആര്‍ റഹ്മാനെതിരെ നല്‍കിയ കേസില്‍ സിംഗിൾ ജഡ്ജി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു.

വീര രാജ വീര ഗാനത്തിനും സംഗീത സംവിധായകനുമായ എ ആര്‍ റഹ്മാനെതിരെ പകര്‍പ്പവകാശ ലംഘവനത്തിന് കേസ് നല്‍കിയത് ഉസ്താദ് ഫയാസ് വസിഫുദ്ദീൻ ദാഗർ ആണ്. വീര രാജ വീര എന്ന ഗാനത്തിന്റെ സംഗീതം തന്റെ കുടുംബം – ജൂനിയർ ദാഗർ സഹോദരന്മാർ, പിതാവ് ഉസ്താദ് നാസിർ ഫയാസുദ്ദീൻ ദാഗർ, അമ്മാവൻ ഉസ്താദ് നാസിർ സാഹിറുദ്ദീൻ ദാഗർ – എന്നിവർ സൃഷ്ടിച്ച ശിവ സ്തുതിയുടെ സംഗീതമാണെന്നായിരുന്നു ആരോപണം.

വീര രാജ വീരയുടെ താളവും ബീറ്റും മൊത്തത്തിലുള്ള സംഗീത രീതിയും ശിവസ്തുതിയുമായി സാമ്യമുള്ളതാണെന്നായിരുന്നു വസിഫുദ്ദീൻ ദാഗറിന്റെ ആരോപണം. പാൻ റെക്കോർഡ്സായിരുന്നു ശിവ സ്തുതി പുറത്തിറക്കിയത്.

എന്നാല്‍ ആരോപണങ്ങളെല്ലാം എ ആര്‍ റഹ്മാൻ നിഷേധിക്കുകയാണ് ഉണ്ടായത്. 2025 ഏപ്രിൽ 25-ന് റഹ്മാനെതിരെ ഫയൽ ചെയ്ത പകർപ്പവകാശ ലംഘന കേസിൽ, റഹ്മാനും സിനിമയുടെ നിർമ്മാതാക്കളും എല്ലാ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ദാഗർ സഹോദരന്മാർക്ക് അർഹമായ അംഗീകാരം നൽകണമെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മെയ് 6 ന്, ഇടക്കാല ഉത്തരവിനെതിരെ റഹ്മാൻ അപ്പീൽ നൽകി, തുടർന്നാണ് ഇടക്കാല ഉത്തരവ് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button