Uncategorized

മോഷണശ്രമം തടയുന്നതിനിടെ ഡോക്ടറുടെ കൈപ്പത്തിയറ്റു, പ്രതി കോഴിക്കോട് പിടിയില്‍

മുംബൈ: ട്രെയിനില്‍ മോഷണം തടയാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്കില്‍ വീണ് ഡോക്ടറുടെ കൈപ്പത്തിയറ്റ സംഭവത്തില്‍ പ്രതി കോഴിക്കോട് അറസ്റ്റില്‍. സൈഫ് ചൗധരിയാണ് (40) കേസില്‍ പിടിയിലായത്. ട്രെയിന്‍ യാത്രയ്ക്കിടെ ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ചതിനു കഴിഞ്ഞമാസം 8നു കോഴിക്കോട്ട് അറസ്റ്റിലായ ഇയാള്‍ തന്നെയാണ് മുംബൈ കേസിലെയും പ്രതിയെന്നു കണ്ടെത്തിയതിന് പിന്നാലെയാണ് കുര്‍ള പൊലീസ് കേരളത്തില്‍നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ആയുര്‍വേദ ഡോക്ടര്‍ ദമ്പതികളായ യോഗേഷ് ദേശ്മുഖ്, ദീപാലി എന്നിവര്‍ കഴിഞ്ഞ ജൂണ്‍ 4ന് എല്‍ടിടി നാന്ദേഡ് എക്‌സ്പ്രസില്‍ യാത്ര ചെയ്യവേയാണു ദീപാലിയുടെ ബാഗ് പ്രതി മോഷ്ടിക്കാന്‍ ശ്രമിച്ചത്. അതു പ്രതിരോധിച്ച അവര്‍ ബഹളംവച്ചതോടെ ഭര്‍ത്താവും ബര്‍ത്തില്‍ നിന്നിറങ്ങി. ബാഗ് തിരികെ വാങ്ങിക്കാന്‍ ശ്രമിക്കുന്നതിനിടെ, മോഷ്ടാവിനൊപ്പം ദമ്പതികളും ട്രാക്കിലേക്കു വീണു. അതിനിടെ, യോഗേഷിന്റെ ഇടതു കൈപ്പത്തിയിലൂടെ ട്രെയിന്‍ കയറിയിറങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button