Uncategorized

നിലമ്പൂര്‍-ഷൊര്‍ണൂര്‍ മെമു സര്‍വീസിന് ഇന്നു മുതല്‍ സമയമാറ്റം, മൂന്ന് ദിശകളിലേക്കും പോകാം; കൂടുതല്‍ കണക്ഷന്‍ ട്രെയിനുകള്‍

കൊച്ചി: പുലര്‍ച്ചെയുള്ള നിലമ്പൂര്‍-ഷൊര്‍ണൂര്‍ മെമു സര്‍വീസിന്റെ സമയം ഇന്നുമുതല്‍ മാറുന്നതോടെ കൂടുതല്‍ യാത്രക്കാര്‍ക്ക് സൗകര്യം. കൂടുതല്‍ കണക്ഷന്‍ ട്രെയിനുകളില്‍ കയറി യാത്ര ചെയ്യാന്‍ സാധ്യത തുറക്കുന്നതാണ് പുതിയ മാറ്റം.

പുതുക്കിയ സമയക്രമം പ്രകാരം നിലമ്പൂരില്‍ നിന്ന് പുലര്‍ച്ചെ 3.10 ന് പുറപ്പെടുന്ന ട്രെയിന്‍ 3.22 ന് വാണിയമ്പലത്തും 3.45 ന് അങ്ങാടിപ്പുറത്തും 4.20 ന് ഷൊര്‍ണൂരിലും എത്തും. ഇതുവരെ 3.40 ന് ആരംഭിച്ചിരുന്ന ട്രെയിന്‍ 4.55 ന് ആണ് ഷൊര്‍ണൂരിലെത്തിയിരുന്നത്. ഇതുവഴി പുതുതായി 4.30 ന് ഷൊര്‍ണൂരില്‍ നിന്നുള്ള എറണാകുളം മെമുവിന് കണക്ഷന്‍ ലഭിക്കും. ഇതില്‍ നേരിട്ട് ആലപ്പുഴ എത്താം. കൂടാതെ പാലക്കാട്-കോയമ്പത്തൂര്‍-ചെന്നൈ ഭാഗത്തേക്ക് 4.50നുള്ള വെസ്റ്റ്‌കോസ്റ്റ് സൂപ്പര്‍ ഫാസ്റ്റും ലഭിക്കും. രാവിലത്തെ മെമുവിനു പോയാല്‍ ഷൊര്‍ണൂരില്‍ നിന്ന് 3 ദിശകളിലേക്കും ഇനി കണക്ഷന്‍ ട്രെയിന്‍ ലഭിക്കാനുള്ള സാധ്യതയാണ് തുറന്നിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button