25.2 C
Iritty, IN
October 4, 2024
  • Home
  • Kanichar
  • നഷ്ടമായത് ജ്യേഷ്ഠ സഹോദരനെ :കെസിവൈഎം കണിച്ചാർ
Kanichar

നഷ്ടമായത് ജ്യേഷ്ഠ സഹോദരനെ :കെസിവൈഎം കണിച്ചാർ

കണിച്ചാർ : കണിച്ചാർ സെന്റ് ജോർജ് ഇടവകാംഗവും വിൻസെൻഷ്യൽ കോൺഗ്രിഗേഷനിലെ മേരിമാതാ പ്രൊവിൻസ് അംഗവുമായ റവ :ഫാ :കുര്യാക്കോസ്(ജിതേഷ്) മുളയ്ക്കലിന്റെ (37) നിര്യാണത്തെത്തുടർന്ന് ചേർന്ന അനുശോചനയോഗത്തിലാണ് നഷ്ടമായത് ജേഷ്ഠ സഹോദരനെയാണെന്ന് കെസിവൈഎം കണിച്ചാർ പറഞ്ഞത്.

രാവിലെ 9 ന് ആരംഭിച്ച പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് 3 മണിയോടെ അങ്കമാലി വിൻസെൻഷ്യൽ ആശ്രമ ദേവാലയത്തിലായിരുന്നു സംസ്കാര ശുശ്രുഷകൾ നടത്തിയത്.

അങ്കമാലിയിൽ സംസ്കാര ശുശ്രുഷകൾ പൂർത്തിയായ ശേഷം കണിച്ചാർ പള്ളിയിൽ, എക്സിക്യൂട്ടീവ് സമിതിയോഗം ചേർന്നാണ് കെസിവൈഎം അനുശോചനം രേഖപ്പെടുത്തിയത്.

മേഖലാ ജനറൽ സെക്രട്ടറിയും യൂണിറ്റ് പ്രസിഡന്റുമായ ജിബിൻ ജെയ്സൺ തയ്യിൽ, യൂണിറ്റ് ഡയറക്ടർ ഫാ :കുര്യാക്കോസ് ഓരത്തേൽ, അനിമേറ്റർ സി :ആൻസി എസ്.എ. ബി.എസ്, വൈസ് പ്രസിഡന്റ്‌ എലിസബത്ത് നടപ്പുറത്ത്, സെക്രട്ടറി അമൽ നടത്തൊട്ടിയിൽ, ട്രഷറർ ജിറ്റിൻ വെട്ടിയോലിൽ, കൗൺസിലർ മരിയ നടപ്പുറത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ അബിൻ കുളത്തുംപാട്ട്, മോണിക്ക കണ്ണംപ്ലാക്കൽ എന്നിവർ അനുശോചനയോഗത്തിൽ പങ്കാളികളായി

Related posts

അണുങ്ങോട് മരമില്ലിന് തീവെച്ച പ്രതിയെ പോലീസ് പിടികൂടി .

Aswathi Kottiyoor

സ്നേഹമൊരു കുമ്പിൾ ദാഹ ജല പന്തലുമായി ഡി. വൈ. എഫ്. ഐ കണിച്ചാർ മേഖല കമ്മിറ്റി

Aswathi Kottiyoor

ഓടന്തോട് റബ്ബര്‍ ഉല്‍പാദക സംഘത്തിന്റെ മുപ്പത്തിമൂന്നാമത് വാര്‍ഷിക പൊതുയോഗം മണത്തണയില്‍ നടന്നു…………. ….

Aswathi Kottiyoor
WordPress Image Lightbox