Uncategorized

‘ഞങ്ങള്‍ വാക്കുപാലിച്ചു’; ഭവനരഹിതരായ 394 കുടുംബങ്ങള്‍ക്ക് തുരുത്തിയില്‍ പുതിയ ഫ്‌ളാറ്റെന്ന് കൊച്ചി മേയര്‍

കൊച്ചി: ഭൂരഹിതരും ഭവനരഹിതരുമായവർക്ക് കൊച്ചി തുരുത്തിയിൽ നിർമ്മിച്ച പുതിയ ഫ്ലാറ്റിൻ്റെ നിർമ്മാണം പൂര്‍ത്തിയായതായി കൊച്ചി മേയർ എം അനിൽകുമാർ. തങ്ങൾ വാക്കുപാലിച്ചുവെന്നും നിസ്വരായ ജനങ്ങൾ ഇനി അഭിമാനത്തോടെ പുതിയ ഭവനങ്ങളിൽ താമസിക്കുമെന്നും എം അനിൽകുമാർ പറഞ്ഞു.

ഫ്ലാറ്റുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ സെപ്റ്റംബർ 27 വൈകുന്നേരം അഞ്ച് മണിക്ക് നിർവ്വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജീവ് ആവാസ് യോജന പദ്ധതി പ്രകാരമാണ് കൊച്ചി നഗരസഭ തുരുത്തിയിൽ പുതിയ ഫ്ലാറ്റിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഭൂരഹിതരും ഭവന രഹിതരുമായ 394 കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭ്യമാകുന്നതെന്നും മേയർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മേയർ ഇക്കാര്യം വ്യക്തമാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button