Uncategorized
തമിഴ്നാട്ടിൽ ശുചീകരണ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു; അപകടം ബാലസ്റ്റ് ടാങ്ക് വൃത്തിയാക്കുന്നതിനിടെ

തമിഴ്നാട്ടിൽ ശുചീകരണ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. കപ്പലിനുള്ളിലെ ബാലസ്റ്റ് ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചത്. തൂത്തുക്കുടി ജില്ലയിലാണ് സംഭവം. ടാങ്കിലെ വിഷവാതകം ശ്വസിച്ചാണ് തൊഴിലാളികൾ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
രാജസ്ഥാൻ സ്വദേശിയായ സന്ദീപ് കുമാർ (25), തൂത്തുക്കുടി ജില്ലയിലെ പുന്നക്കയലിൽ നിന്നുള്ള ജെനിസൺ തോമസ് (35), തിരുനെൽവേലി ജില്ലയിലെ ഉവാരിയിൽ നിന്നുള്ള സിറോൺ ജോർജ് (23) എന്നിവരാണ് മരിച്ചത്. മുക്ത ഇൻഫ്രയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ.




