Uncategorized

പൊലീസ് ട്രെയ്നിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ‘ഹവിൽദാർ ബിപിൻ ക്രൂരമായി പീഡിപ്പിച്ചു’; ഉദ്യോഗസ്ഥനെതിരെ കുടുംബം

തിരുവനന്തപുരം പേരൂർക്കടയിൽ പൊലീസ് ട്രെയ്നിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എസ്എപി ക്യാംപിലെ ഉദ്യോഗസ്ഥനെതിരെ കുടുംബം. ഹവിൽദാർ ബിപിൻ ക്രൂരമായി പീഡിപ്പിച്ചെന്നും ജാതീയമായി അധിക്ഷേപിച്ചെന്നുമാണ് മരിച്ച ആനന്ദിന്റെ കുടുംബത്തിന്റെ ആരോപണം. ആദിവാസി കാണി സമൂഹത്തിൽ പെട്ടയാളാണ് മരിച്ച ആനന്ദ്.
ആനന്ദിനെ ഹവിൽദാർ ബിപിൻ ശാരീരികമായി ഉപദ്രവിച്ചുവെന്നും മരണത്തിനു മുൻപു ശരീരം മുഴുവൻ പാടുകളായിരുന്നുവെന്നും സഹോദരൻ അരവിന്ദ് പറഞ്ഞു. ആനന്ദിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സഹോദരൻ‌ ആരോപിച്ചു. ജാതി പറഞ്ഞുകൊണ്ട് പല രീതിയിൽ ആനന്ദിനെ അധിക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് കുടുംബം ആരോപിക്കുന്നത്.കഴിഞ്ഞ ഓണത്തിനാണ് ആനന്ദ് അവസാനമായി വീട്ടിലെത്തുന്നത്. ആ സമയം അരവിന്ദിനോട് പലകാര്യങ്ങളും ആനന്ദ് പറഞ്ഞിരുന്നു. അന്നും ശരീരത്തിൽ ഉപദ്രവിച്ചതിന്റെ പാടുകൾ കണ്ടിരുന്നുവെന്ന് സഹോദരൻ പറയുന്നു. എന്നാൽ ഓണത്തിന് ശേഷം തിരിച്ചെത്തിയ ആനന്ദ് ക്യാമ്പിൽ കൊടിയ പീഡനത്തിന് ഇരയായി. കഴിഞ്ഞദിവസം സഹോദരൻ അരവിന്ദും അമ്മയും ആനന്ദിനെ കാണാനായി ക്യാമ്പിൽ എത്തിയപ്പോൾ ആനന്ദി ഫുൾകൈ ഷർട്ട് ആയിരുന്നു ഇട്ടിരുന്നത്. ശരീരത്തിലെ പാടുകൾ മറക്കുന്നതിനായാണ് ഫുൾകൈ ഷർട്ട് ഇട്ടിരുന്നത്.

കഴിഞ്ഞദിവസം ആനന്ദ് കൈ ഞരമ്പ് മുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പിന്നീട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടുകൊണ്ട് ഒരാളെ ആനന്ദിന് കൂടെ നിർത്തി. എന്നാൽ ഇതിന് ശേഷവും പീഡനം നേരിട്ടു. റാഗിങ് അടക്കം നടക്കുയും കഞ്ചാവ് ഉപയോഗിക്കുന്ന ആളാണ് ആനന്ദ് എന്ന പ്രചരണവും ഉണ്ടായിരുന്നതായി സഹോദരൻ അരവിന്ദ് പറഞ്ഞു. ഇന്ന് രാവിലെ ആയിരുന്നു ആനന്ദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button