Uncategorized
ബിജെപി വിട്ട കെഎ ബാഹുലേയനെ ഒപ്പം കൂട്ടാന്‍ തിരക്കിട്ട നീക്കങ്ങളുമായി സിപിഐഎം; ഉടന്‍ എം വി ഗോവിന്ദനുമായി കൂടിക്കാഴ്ച

ബിജെപി വിട്ട കെ എ ബാഹുലേയനെ ഒപ്പം കൂട്ടാന്‍ സിപിഐഎം.കെ എ ബാഹുലേയനുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് എകെജി സെന്ററിലാണ് കൂടിക്കാഴ്ച.ഗുരുദേവ ദര്‍ശനങ്ങളെ സംരക്ഷിക്കുമെന്ന ഉറപ്പ് സിപിഐഎമ്മില്‍ നിന്ന് ലഭിച്ചാല്‍ സഹകരിക്കുമെന്ന് കെ എ ബാഹുലേയന് പറഞ്ഞു
സിപിഐഎം നേതാക്കളുമായി ബാഹുലേയന് വിവിധതല ചര്‍ച്ചകള്‍ നേരത്തെ നടന്നിരുന്നു. ചതയ ദിനാഘോഷം സംഘടിപ്പിക്കാന്‍ ബിജെപി ഒബിസി മോര്‍ച്ചയെ ഏല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചാണ് എസ്എന്‍ഡിപി അസിസ്റ്റന്റ് സെക്രട്ടറി കൂടിയായ കെ എ ബാഹുലയന്‍ ബിജെപി വിട്ടത്. പാര്‍ട്ടിയിലെ ഈഴവ വിഭാഗത്തെ ഇത് സ്വാധീനിക്കുമെന്ന് കണ്ട് ബിജെപി അനുനയയനീക്കം നടത്തിയെങ്കിലും കെ എ ബാഹുലേയന് തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.




