സംസ്ഥാനത്ത് കോവിഡ് വർധിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തിലേക്ക്. തിങ്കളാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മൻഡവ്യ കേരളത്തിലെത്തും. മന്ത്രിക്കൊപ്പം ആരോഗ്യ സെക്രട്ടറിയും എൻസിഡിസി മേധാവിയും ഉണ്ടാകും.
സംസ്ഥാനത്തെ കോവിഡ് പ്രതിരോധന നടപടികൾ മന്ത്രി നേരിട്ട് വിലയിരുത്തും. മുഖ്യമന്ത്രിയുമായും മൻസുഖ് മൻഡവ്യ കൂടിക്കാഴ്ച നടത്തും. ഓണക്കാലവും ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലെ ഇളവും കണക്കിലെടുത്ത് കേരളത്തില്‍ വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ വന്‍തോതില്‍ കൂടുമെന്ന് കേന്ദ്രസംഘം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ സന്ദർശനം.
രാജ്യത്ത് തന്നെ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്. സംസ്ഥാനത്തെ നിലവിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14 ശതമാനത്തിലധികമാണ്. സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.35 ആണ്. 1,80,000 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.