23.3 C
Iritty, IN
September 8, 2024
  • Home
  • Peravoor
  • ഓണം സ്‌പെഷ്യൽ ഡ്രൈവ്: 10 ലിറ്റർ നാടൻ ചാരായവുമായി തോലബ്ര സ്വദേശി പേരാവൂർ എക്സൈസ് പിടിയിൽ
Peravoor

ഓണം സ്‌പെഷ്യൽ ഡ്രൈവ്: 10 ലിറ്റർ നാടൻ ചാരായവുമായി തോലബ്ര സ്വദേശി പേരാവൂർ എക്സൈസ് പിടിയിൽ

ആഡംബര വാഹനത്തിൽ കടത്തുകയായിരുന്ന10 ലിറ്റർ ചാരായവുമായി തോലബ്ര സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിലായി. ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എൻ പത്മരാജനും പാർട്ടിയും 06.08.2021 ന് രാത്രിയിൽ നടത്തിയ പരിശോധനയിൽ ആണ് മഹീന്ദ്ര ഥാർ വാഹനത്തിൽ കടത്തുകയായിരുന്ന ചാരയാവുമായി
മാലൂർ തോലബ്ര സ്വദേശി പ്രദീപ്കുമാറിനെ (39) അറയങ്ങാട് സ്റ്റെയിൻ മൗണ്ട് പബ്ലിക് സ്‌കൂളിന് സമീപം വച്ച് 10 ലിറ്റർ നാടൻ ചാരായവും ആയി പേരവൂർ എക്‌സൈസ് സാഹസീകമായി പിടികൂടിയത്.

പ്രിവന്റീവ് ഓഫീസർ എൻ പത്മരാജന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ഐ ബി പ്രിവന്റീവ് ഓഫീസർ ഒ നിസാർ പ്രിവന്റീവ് ഓഫീസർ ജോണി ജോസഫ് സിവിൽ എക്സൈസ് ഓഫീസർമാരായ പി വിജയൻ, ഉത്തമൻ എം എന്നിവർ പങ്കെടുത്തു.

Related posts

ജുമുഅ നിസ്‌കാരത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

Aswathi Kottiyoor

കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

Aswathi Kottiyoor

സമ്മർ ക്രിക്കറ്റ് കോച്ചിംങ്ങ് ക്യാമ്പ് : കുട്ടികൾക്ക് ജേഴ്സി വിതരണം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox